എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/എന്റെ ഗ്രാമം
ദൃശ്യരൂപം
ഇരിങ്ങാലക്കുട
എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഇരിങ്ങാലക്കുടയിലാണ്. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയാണ്. പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം , ഉണ്ണായിവാര്യർ കലാനിലയം , വ്യാവസായിക സ്ഥാപനങ്ങൾ ആയ ചന്ദ്രിക സോപ്പ് കമ്പനി , കെ എസ് കാലിത്തീറ്റ എന്നിവ ഇരിങ്ങാലക്കുടയിലാണ്. പ്രധാന വീഥിക്ക് നടുവിൽ ഒരു ആൽമരം സ്ഥിതി ചെയ്യുന്നു , ഇതിനു കേടു വരുത്താതെ ആണ് ബ്രിട്ടീഷുകാർ പാത നിർമിച്ചത്. നിരവധി ചടങ്ങുകൾ ഈ ആൽമരത്തിനു ചുറ്റും അരങ്ങേറുന്നു.
പൊതുമേഖലാസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- കോടതി
- താലൂക്ക് ആശുപത്രി
കലാലയങ്ങൾ
- എസ്.എൻ.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട
- നാഷണൽ സ്കൂൾ
- ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ
- ക്രൈസ്റ്റ് കോളേജ്
- സെന്റ് ജോസഫ് കോളേജ്