സെന്റ്.തെരേസാസ് യു.പി.എസ്. മാണിക്കപുരം/എന്റെ ഗ്രാമം

മാണിക്കപുരം, കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ബ്ലോക്കിലെ ഉഴമലയ്ക്കൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ്. ഇത് ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് കിഴക്കോട്ട് 18 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളനാട് നിന്ന് 4 കിലോമീറ്ററും


സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 18 കിലോമീറ്ററും അകലെയാണ്. ഉഴമലയ്ക്കലിന്റെ പിൻ കോഡ് 695541 ആണ്, പോസ്റ്റൽ ഹെഡ് ഓഫീസ് വെള്ളനാടാണ്. ആര്യനാട് (3 കി.മീ.), അരുവിക്കര (5 കി.മീ.), കുറ്റിച്ചൽ (6 കി.മീ.), പൂവച്ചൽ (7 കി.മീ.), നെടുമങ്ങാട് (7 കി.മീ.) എന്നിവ ഉഴമലയ്ക്കലിന് അടുത്തുള്ള ഗ്രാമങ്ങളാണ്. ഉഴമലയ്ക്കൽ പടിഞ്ഞാറ് നെടുമങ്ങാട് ബ്ലോക്ക്, തെക്ക് നേമം ബ്ലോക്ക്, പടിഞ്ഞാറ് തിരുവനന്തപുരം ബ്ലോക്ക്, തെക്ക് പെരുങ്കടവിള ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. നെടുമങ്ങാട്, തിരുവനന്തപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നിവ ഉഴമലയ്ക്കലിന് സമീപമുള്ള നഗരങ്ങളാണ്.

മാണിക്യപുരത്തിന്റെ വികസന പാതയിൽ ഒരു നാഴികക്കലായി തുടരുന്ന വിശ്വാസ സംസ്കാരമാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള കത്തോലിക്കാ ദേവാലയത്തിനുള്ളത്.
1940 കളിൽ ദേവാലയ നിർമ്മാണം ആരംഭിച്ചു. ഇന്നത്തെ കുരിശടി നിൽക്കുന്ന സ്ഥലത്താണ് പഴയ ദേവാലയവും സ്കൂളും നിന്നിരുന്നത്. ദേവാലയത്തിലെ മണിയെക്കുറിച്ച് ഒരു ചരിത്രമുണ്ട്. ഏകദേശം 480 കിലോഗ്രാം ഭാരമുള്ള ഈ പള്ളി മണി ബെൽജിയത്തിൽ നിന്ന് കൊണ്ടുവന്നതാണ്. മാണിക്യപുരം, ചാങ്ങ എന്നീ ദേവാലയങ്ങളിലേക്കാണ് മണി കൊണ്ടുവന്നത്. ഇത് ഒരു ചരിത്രസംഭവമായി മാണിക്യപുരം നിവാസികൾ കരുതുന്നു.


ഇന്ന് സ്ഥിതി ചെയ്യുന്ന ദേവാലയവും പള്ളിക്കൂടവും പണിയാൻ സ്ഥലം കൊടുത്തത് അന്ന് നാട്ടിലെ പ്രമാണിയായിരുന്ന എസെക്കിയേൽ നാടാർ ആയിരുന്നു. അദ്ദേഹത്തിൻറെ സ്ഥലം ഇഷ്ടദാനമായി പള്ളിക്കൂടത്തിനും പള്ളിക്കും നൽകി. അതിനാൽ തന്നെ St Theresa's Lisuex ദേവാലയവും പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന St Theresa's UP സ്കൂളും നാടിൻറെ യശസ്സ് ഉയർത്തി നിൽക്കുന്നു. ഇന്ന് സെന്റ് തെരേസാസ് മാണിക്യപുരം സ്കൂൾ അതിന്റെ പ്ലാറ്റിനം ജൂബിലി നിറവിലാണ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 28 /02/2025 സ്കൂൾ ആനിവേഴ്സറിയുടെ ഭാഗമായി ബഹുമാനപ്പെട്ട എംഎൽഎ പ്ലാറ്റിനം ജൂലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യപ്പെടുകയും പ്ലാറ്റിനം ജൂബിലിയുടെ ലോഗോ പ്രദർശിപ്പിക്കുകയും ചെയ്തു.