ഉള്ളടക്കത്തിലേക്ക് പോവുക

എൻ എച്ച് എസ് ഏങ്ങണ്ടിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ENGANDIYUR

ഏങ്ങണ്ടിയൂർ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം ആകുന്നു. ഏങ്ങണ്ടിയുർ തൃശൂരിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി നേടിയിട്ടുണ്ട്.

അതിരുകൾ

വടക്കുഭാഗത്ത് ഒരുമനയൂർ പഞ്ചായത്തും തെക്കുഭാഗത്ത് വാടാനപ്പിള്ളി പഞ്ചായത്തും ആകുന്നു. പടിഞ്ഞാറ് അറബിക്കടൽ ആണ്. കിഴക്ക് കാനോലി കനാലും ആകുന്നു. ജനസംഖ്യ


s of 2001 India census, ഏങ്ങണ്ടിയൂരിൽ 22,449 ജനങ്ങളുണ്ട്. അതിൽ 10,232 പുരുഷന്മാരും 12,217 fസ്ത്രീകളുമാണ്.

അടുത്ത വിമാനത്തവളം നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 65 km ദൂരെയാണിത്. അടുത്ത റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂരും (28 km) ഗുരുവായൂരും (8 km) ആകുന്നു.

ഗതാഗതം

ദേശീയപാത 17 ഈ സ്ഥലത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്നു. ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ടു സമാന്തര റോഡുകളും ഇവിടെയുണ്ട്.

മത്സ്യബന്ധനത്തിനുള്ള മിനി ഹാർബർ ഈ ഗ്രാമത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു

പ്രധാന സ്ഥലങ്ങൾ

ടിപ്പു സുൽത്താൻ കോട്ട, ആയിരം കണ്ണി ക്ഷേത്രം, സെന്റ് തോമസ് ചർച്ച്, പൊക്കുളങ്ങര ക്ഷേത്രം, തിരുമംഗലം ക്ഷെത്രം, chettuva ,സെന്റ് തോമസ് പള്ളി എന്നിവ പ്രാധാന്യമുള്ളവയാണ്.

പ്രധാന റോഡുകൾ

  • ദേശീയപാത 66

ഭാഷകൾ

ഏങ്ങണ്ടിയൂരിന്റെ പ്രാദേശികഭാഷ മലയാളം ആണ്. രധാന വ്യക്തികൾ

ഏങ്ങണ്ടിയൂർ സാഹിത്യത്തിലും സാംസ്കാരികരംഗത്തും ശോഭിച്ച അനേകം പേരുടെ ജന്മദേശമാണ്.

  • രാമു കാര്യാട്ട്, പ്രസിദ്ധനായ സിനിമാസംവിധായകനായിരുന്നു. അദ്ദേഹമാണ് ദേശീയ അവാർഡ് നേടിയ ചെമ്മീൻ സംവിധാനം ചെയ്തത്.
  • പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ വേലായുധൻ പണിക്കശ്ശേരി,
  • പുതു സിനിമാരംഗത്ത് പ്രസിദ്ധനായ ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

വിദ്യാഭ്യാസം

  • പ്രധാന സ്കൂളുകൾ;
  • Saraswathy Vidyanikethan Central School Engandiyur
  • സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ
  • ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ചേറ്റുവ
  • സെന്റ് തോമസ് എൽ പി സ്കൂൾ
  • നാഷണൽ ഹയർ സെക്കന്ററി സ്കൂൾ
  • തിരുമംഗലം യു പി സ്കൂൾ
  • ശ്രീ നാരായണ യു പി സ്കൂൾ
  • ഗവ.ഫിഷറീസ് യു.പി.സ്ക്കൂൾ കോട്ടക്കടപ്പുറം
  • സെന്റ് മേരീസ് എൽ.പി.സ്ക്കൂൾ
  • തിരു നാരായണ എൽ.പി.സ്ക്കൂൾ