വെമ്പല്ലൂർ

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എസ് എൻ പുരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെമ്പല്ലൂർ

ഭൂമിശാസ്ത്രം

ഇന്ത്യയിലെ കേരളാ സംസ്ഥാനത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പെട്ട ഗ്രാമം ആണ് പടിഞ്ഞാറേ വെമ്പല്ലൂർ . പടിഞ്ഞാറേ വെമ്പല്ലൂരിനെ കൊടുങ്ങല്ലൂർ തഹസിൽ കാര്യാലയത്തിൽ നിന്നും  10 കിലോമീറ്ററും ജില്ലാ ആസ്ഥാനത്തുനിന്ന്  42 കിലോമീറ്ററും ദൂരം ഉണ്ട് , ശ്രീനാരായണപുരം ആണ് പടിഞ്ഞാറേ വെമ്പല്ലൂരിന്റെ ഗ്രാമ പഞ്ചായത്ത് . ഈ വില്ലേജിന്  631 ഹെക്ടർ വിസ്തീർണമുണ്ട് 11729 ജനസംഖ്യയും  ഏകദേശം  2,905 വീടുകളും ഉണ്ട്. കൊടുങ്ങല്ലൂർ ആണ് ഏറ്റവും അടുത്തുള്ള നഗരം, കൂളിമുട്ടം, കൈപ്പമംഗലം , അഴീക്കോട് , പെരിഞ്ഞനം, പാപ്പിനിവട്ടം എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ .

പൊതു സ്ഥാപനങ്ങൾ

  • എ എം എൽ പി എസ് വെമ്പല്ലൂർ
  • കൃഷിഭവൻ
  • പോസ്റ്റ് ഓഫീസ്
  • വെമ്പല്ലൂർ സഹകരണ സർവീസ് ബാങ്ക്

ചിത്രശാല