ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ആന്റ​ണീസ് യു പി എസ് എളവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എളവൂർ

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ പാറക്കടവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളവൂർ.

പടിഞ്ഞാറ് ചാലക്കുടി പുഴയും വടക്കും കിഴക്കും തെക്കും നെൽപ്പാടങ്ങളും കൊണ്ട് അനുഗൃഹീതമായ പ്രദേശമാണ് എളവൂർ.

ഈളം കാരുടെ (ഈഴവരുടെ) ഊര് ഇളവൂർ രൂപാന്തരം പ്രാപിച്ചാണ് എളവൂർ ആയതെന്ന് പറയപ്പെടുന്നു. പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നാടായ ഈ ഗ്രാമത്തിനു ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. കേരള സംസ്ഥാനത്തെ പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവയെ വേർതിരിച്ചിരുന്നത് എളവൂർ ശ്രാമ്പിക്കൽ തോടായിരുന്നു .1960- കളിൽ ഉണ്ടായിരുന്ന എളവൂർ മാർക്കറ്റ് ഏറെ പ്രസിദ്ധമാണ്. കോട്ടപ്പുറം പറവൂർ എറണാകുളം ഭാഗങ്ങളിൽനിന്ന് അരി, പലചരക്ക് സാധനങ്ങൾ എന്നിവ വള്ളത്തിൽ ഇവിടെ കൊണ്ടുവരികയും പകരം ഇവിടുത്തെ ഉൽപ്പന്നങ്ങൾ അങ്ങോട്ട് കയറ്റി അയക്കുകയും ചെയ്തിരുന്നു.

പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • വായനശാല
  • സർവീസ് സഹകരണ ബാങ്ക്
  • സെന്റ് റോക്കീസ് എൽ പി സ്കൂൾ
  • ഗവൺമെന്റ് എൽ പി സ്കൂൾ
  • സെന്റ് ആന്റണീസ് യുപി സ്കൂൾ
  • അംഗൻവാടി

ആരാധനാലയങ്ങൾ

  • സെന്റ് ആന്റണീസ് ചർച്ച്
  • സെന്റ് മേരീസ് ചർച്ച്
  • ശ്രീ പുത്തൻകാവ് ഭഗവതി ക്ഷേത്രം
  • ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം

ചരിത്ര പ്രാധാന്യം

ശ്രീ പുത്തൻകാവിലമ്മയുടെ പ്രധാനമായ ഒരു വഴിപാടായിരുന്നു തൂക്കം. തൂക്കം എന്ന വഴിപാടു കൊണ്ട് ഈ ഗ്രാമം പിന്നീട് ലോകത്ത് അറിയപ്പെട്ടു. ചരിത്രപ്രസിദ്ധമായ എളവൂർ തൂക്കം നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു. രൗദ്രഭാവമുള്ള ശ്രീ പുത്തൻകാവിലമ്മയുടെ ഇഷ്ട വഴിപാടായും തൂക്കം അറിയപ്പെട്ടിരുന്നു.  തൂക്കച്ചാടിലെ കൊളുത്തിൽ വഴിപാടു നടത്തുന്ന ഭക്തന്റെ തൊലിയിൽ നേരിട്ടു കുത്തുന്നതു കൊണ്ട് എളവൂർ തൂക്കം മറ്റുള്ള തൂക്കങ്ങളിൽ നിന്നു വ്യത്യസ്തമാകുന്നു.

അവലംബം

https://elavoor.com/elavoor-thookkam/

https://elavoor.com/elavoor-village-and-history/

ചിത്രശാല