ഉള്ളടക്കത്തിലേക്ക് പോവുക

പി ടി എം എച്ച് എസ്, തൃക്കടീരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തൃക്കടീരി ഗ്രാമപഞ്ചായത്ത് . തൃക്കടീരി പഞ്ചായത്തിന് 26.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനൻ മലയും തെക്കുഭാഗത്ത് അനങ്ങനൻമലയും അനങ്ങനടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, ചളവറ പഞ്ചായത്തും, വടക്കുഭാഗത്ത് വെള്ളിനേഴി പഞ്ചായത്തും ചെർപ്പുളശ്ശേരി നഗരസഭയുമാണ്

ചരിത്രം

തിരുക്കൊടുവേലി ആണ് തൃക്കടീരി ആവുന്നത്. പ്രാചീന നെടുങ്ങനാട്ടിലെ ഭരണ സ്വരൂപിയായിരുന്ന തൃക്കടീരി നായരുടെ ആസ്ഥാനം എന്നതാണ് തൃക്കടീരിയുടെ പ്രാധാന്യം. കണ്ണന്നൂർ പടസ്വരൂപം എന്നാണു പറയുക.  ഇവർ പിത്ക്കാലത്ത് വള്ളുവക്കോനാതിരി പക്ഷം ചേർന്നു. എ.ഡി. പതിനഞ്ചാം നൂററാണ്ടിൽ സാമൂതിരി നെടുങ്ങനാട് കീഴടക്കിയപ്പോൾ തൃക്കടീരി സാമൂതിരി ഭരണത്തിൻ കീഴിലായി. 1766-ൽ ഹൈദരലി മൈസൂർ പടയുമായി വന്നു. 1792-ൽ ബ്രിട്ടീഷ് ഭരണം തുടങ്ങി. മലബാർ ജില്ല, എളേടത്തമാടമ്പ് അംശം, തിരുക്കൊടുവേലി ദേശം. ഇന്ന് പാലക്കാട് ജില്ല, ഒറ്റപ്പാലം താലൂക്ക്.
തൃക്കടീരി
അപരനാമം: തൃക്കടേരി
തൃക്കടീരി
10.84°N 76.34°E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഷൊർണ്ണൂർ
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് നാരായണൻകുട്ടി കെ.കെ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 26.28ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 21304
ജനസാന്ദ്രത 811/ച.കി.മീ
കോഡുകൾ • തപാൽ

 • ടെലിഫോൺ

679502

+91466

സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അനങ്ങൻമല

ഭൂമിശാസ്ത്രം

അനങ്ങൻമല

പശ്ചിമഘട്ടമലനിരകളിൽ നിന്നു വേർപെട്ട് വളരെ ദൂരെ സ്ഥിതിചെയ്യുന്ന പാറകൾ‍ മാത്രമുള്ള ഒരു മല. ഇക്കാര്യത്തിൽ ഇത് കേരളത്തിലെ ഒരു അപൂർവതയാണ്‌. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന്‌ അടുത്താണ്‌ ഇത് നിലകൊള്ളുന്നത്. കിലോമീറ്ററുകളൊളം നീളത്തിൽ ഏകശിലാരൂപത്തിൽ പാറകൾ മാത്രമുള്ള ഈ മലയിൽ വൃക്ഷങ്ങളില്ല. ഹരിതാഭമായ കുന്നുകളും കൃഷിയിടങ്ങളും പുഴകളും ‍ നിറഞ്ഞ ചുറ്റുപാടുകളിൽ ഇത് ഒറ്റപ്പെട്ടു നിൽക്കുന്നു.