ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

അംഗീകാരങ്ങൾ- 2024-2025

എസ്.എസ്.എൽ.സി 116 ഫുൾ എ പ്ലസ്സ‍ുമായി  ജില്ലയിൽ ഒന്നാമത്. തുടർച്ചയായി 100 ശതമാനം വിജയം

ചേർത്തല :ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 2023-24 അധ്യായന വർഷം ചരിത്ര നേട്ടവുമായി മുന്നിൽ .356 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളെയും വിജ യിപ്പിച്ചു കൊണ്ട് ആലപ്പുഴ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടുന്ന  സ്കൂളുകളിൽ ഒന്നാമതായി എ ത്തി. 116 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചത്  22 ലധികം കുട്ടികൾ ക്കാണ് .ചിട്ടയായ പരിശീലനവും കൃത്യ മായ ഇടവേളകളിൽ പഠന പുരോഗതി വിലയിരുത്തി കൈത്താങ്ങു വേണ്ട കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകിയും ചോദ്യപേപ്പർ വിശകലനം വിവിധ ക്ലാസ് ടെസ്റ്റ്, യൂണിറ്റ് ടെസ്റ്റ് അടക്കം വിവിധ പ്രവർത്തനങ്ങളാണ് റിസൾട്ട് മെച്ചപ്പെ ടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്. വിജയോത്സവം എന്ന പേരിട്ടിരുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് രാത്രികാല പരിശീലനങ്ങളും വൈകുന്നേരം പ്രത്യേക  പഠന പരിപാടികളും നടത്തിയിരുന്നു. വൈകുന്നേരം അഞ്ചുമണിക്ക് ശേഷം പ്രത്യേക പരിശീലനത്തിൽ പങ്കെ ടുത്തിരുന്ന കുട്ടികൾക്ക് ആവശ്യമായ ഭക്ഷണവും പി.ടി.എ ഒരുക്കിയിരുന്നു.  ഹെഡ്മാസ്റ്ററുമായിരുന്ന ശശികന്നി ക്കാവിലിന്റെ  നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നിരുന്നത് . എല്ലാ അധ്യാപകരുടെയും യോജിച്ച പ്രവർത്തനമാണ് ഈ ഒരു നേട്ടം കൈവരിക്കാൻ സഹായിച്ചത്. വിജയികളെ എ.എം. ആരിഫ് എം.പി. മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി. എസ്. അജയകുമാർ മുതലായവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ലിറ്റിൽ കൈറ്റ്സ്: ചേർത്തല ഗേൾസ് മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ സ്കൂളുകൾ ഏറ്റു വാങ്ങി. ചേർത്തല ഗേൾസ് എച്ച്എസ്എസ് ആണ് മികച്ച യുണിറ്റ്. തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരാ യണൻ തമ്പി ഹാളിൽ ചേർന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങൾ സമ്മാനിച്ചു. .ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ' പുരസ്കാരം. ജില്ലാത ലത്തിൽ സമ്മാനത്തുക  യഥാക്രമം 30,000, 25,000, 15,000 രൂപ എന്നിങ്ങനെയാണ്

സംസ്ഥാന പ്രവർത്തി പരിചയ മേള; പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ്

ആലപ്പുഴ:സംസ്ഥാന ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പ്രവർത്തി പരിച യ മേളയിൽ സ്കൂളിന് മികച്ച വിജയം. പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. മെറ്റൽ ഇൻഗ്രേവിംഗ് - നിയാ പ്രഭാഷ്, കോക്കനട്ട് ഷെൽ പ്രോഡക്റ്റ് - അഞ്ചിത എസ് കർമ്മ, ചോക്ക് മേക്കിങ് - നിഹാ ബെന്നി, ബഡ്ഡിംഗ് ലേയറിംഗ് ഗ്രാഫ്റ്റിംഗ് - എൻവിൻ റബാ വർഗീസ് , ഡോൾ മേക്കിങ്- എ സ് ഉമാ ദേവി ,   പാം ലീഫ് പ്രോഡക്റ്റ് ശ്രീനന്ദ ബിജു  എന്നീ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.പരിശീലനത്തിന് നേ തൃത്വം നൽകിയത് പ്രവർത്തി പരിചയ ക്ലബ് കൺവീനർ മിഷ.

സ്പോർട്സിൽ തിളങ്ങി ഗേൾസ് സ്കൂൾ; ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം

ചേർത്തല:ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ കബഡിയിൽ ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 68-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന കബഡി മത്സരങ്ങളിൽ സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്. ഹരിയാനയിൽ നടന്ന 19 വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ ഗൗരി ശങ്കരി പി.എ, മധ്യപ്രദേശിൽ നടന്ന 17 വയസ്സിൽ താഴെ യുള്ളവരുടെ മത്സരത്തിൽ കീർത്തന സി.കെ, മഹാരാഷ്ട്രയിൽ നടന്ന 14 വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ നിരഞ്ജന കെ. സി എന്നിവരാണ് പങ്കെടുത്തത്.  കായിക അധ്യാപകൻ പ്രസാദ് പി യുടെ നേതൃത്വത്തിലുള്ള പരിശീലനമാണ് വിദ്യാർത്ഥികളുടെ വിജയത്തിന് പിന്നിൽ. ഗവ.ഗേൾസ് ഹൈ സ്‌കൂളിലെ താരങ്ങൾ മിന്നും പ്രകടനങ്ങൾ കാഴ്ചവച്ച് ജില്ലയിലെ മികച്ച സ്കൂളായി മുന്നേറിക്കൊണ്ടിരിക്കുന്നു. ആര്യ ക്കരയിൽ വച്ച് നടന്ന സബ്‍ജി ല്ലാ എച്ച്.എസ്. വിഭാഗം വോളിബോൾ മത്സരത്തിൽ വിജയ കിരീടം ചൂടിയ ടീം, തുടർന്ന് അമ്പലപ്പുഴയിൽ വച്ച് നടന്ന ജില്ലാ മത്സരത്തിലും സുവർണ്ണ കിരീടം നേടി. ഖോ ഖോയിൽ വിദഗ്ധ പരിശീലനം നേടിയ സ്കൂൾ ടീം ജൂനിയർ വിഭാഗം ഗേൾസ് ഖോ ഖോ മത്സരത്തിൽ എതിരാളികളെ 24 പോയിന്റുകൾക്ക് പരാജയപ്പെടുത്തി വിജയകിരീടം ചൂടി. തുടർന്ന് ആര്യക്കരയിൽ വച്ച് നടന്ന ജില്ലാ മത്സരത്തിലും ഈ ടീം വിജയം ആവർത്തിച്ചു. സബ്‍ജില്ലാ കായിക മത്സരത്തിൽ സബ്‍ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഹോക്കി മത്സരത്തിൽ സബ്‍ ജില്ലാ  റണ്ണേഴ്സ് അപ്പ് ആകാനും ഗേൾസ് ഹൈസ്‌കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു.ഗേൾസ് ഹൈസ്‌കൂൾ വീണ്ടും ശ്രദ്ധേയമാകുന്നു.

സംസ്ഥാന ശാസ്ത്രമേളയിൽ ആലപ്പുഴയുടെ അഭിമാനമായി വിദ്യാർത്ഥിനികൾ

ആലപ്പുഴ:സംസ്ഥാന ശാസ്ത്രമേളയിൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. സാമൂഹ്യ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ നിവേദി ത എം ബോസും ശിവരഞ്ജിനി കെ എസ്സും എ ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി. സംസ്ഥാനതല പത്രവായ ന മത്സരത്തിൽ അക്ഷ യ എസ് എ ഗ്രേഡ് നേടി മികവ് തെളിയിച്ചു.വി ദ്യാർത്ഥികളുടെ ഈ മികച്ച നേട്ടത്തിന് പിന്നിൽ സാമൂഹ്യശാസ്ത്ര കൺവീനർ പ്രിയ ജേക്കബിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ സഹായകരമായി.

സംസ്ഥാന  ശാസ്ത്രമേള ; ഗണിതത്തിൽ  മികവ് പുലർത്തി ഗവൺമെൻറ്  ഗേൾസ് എച്ച്. എസ്സ് എസ്സ് ചേർത്തല

ആലപ്പുഴ: സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ അപർണ കെ.ജെ, ഗ്രൂപ്പ് പ്രോജക്ട് വിഭാഗത്തിൽ അരുണിമ ജയറാം, ഹൈഫ ഫാത്തിമ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി സ്കൂളിന് അഭിമാ നമായി. ഇതിനുപുറമെ, ഭാസ്കരാചാര്യ സെമിനാറിൽ വരുണ പി.വി   സംസ്ഥാന   തലത്തിൽ      എ ഗ്രേഡ് നേടി. ഉപജില്ലാ മേളയിലെ ഓവറോൾ ചാമ്പ്യൻഷിപ്പും, സംസ്ഥാന മേളയിലെ മികച്ച വിജയവും സ്കൂളിന്റെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാധ്വാനത്തിനുള്ള അംഗീകാരമാണെന്ന് കൺ വീനർ സിമി മാത്യു  അറിയിച്ചു.

കലോത്സവത്തിൽ അജയ്യരായി ഗവൺമെൻറ് ഗേൾസ്

തിരുവനന്തപുരം: പാഠ്യേതര രംഗത്തെ മിന്നും പ്രകടനം ഈ വർഷവും കലോത്സവ വേദികളിൽ തുടർക്കഥയായി.150 ലധികം വിദ്യാർത്ഥികൾ സബ്‍ജില്ലാ കലോത്സവത്തിലും നൂറിലധികം വിദ്യാർ ത്ഥികൾ ജില്ലാതലത്തിലും 38 വിദ്യാർത്ഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഭാഗമായി മാറ്റുരച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന 63മത് സംസ്ഥാന സ്കൂൾ ക ലോത്സവത്തിൽ മാർഗംകളി, സംഘനൃത്തം, നാടകം, പണിയ നൃത്തം ,  കേരളം നടനം, തമിഴ് കവിതാരചന തുടങ്ങിയ ഇനങ്ങളിലായി 38 കുട്ടികൾ ഗേൾസിനെ പ്രതിനിധാനം ചെയ്തു തുടർച്ചയായി പത്താം തവണയാണ് നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എഗ്രേഡ് കരസ്ഥമാക്കുന്നത്