ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25/എൽ എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്

നാലാം  ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ്  എൽ എസ് എസ്. ഒന്നാം പാദവാർഷിക പരീക്ഷയിൽ 80 ശതമാനം മാർക്ക് നേടിയ കുട്ടികളെ  തെരെഞ്ഞെടുത്ത് ഒരുമാസത്തെ പരീശീലനം നൽകുകയും  ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60  ശതമാനം മാർക്ക് നേടിയ കുട്ടികളെ എൽ എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്‌ച വരെ രാവിലെ 8:30 മുതൽ 9:30 വരെയും ഉച്ചക്ക് 1 മണി മുതൽ 2 മണിവരെയും ടൈംടേബിൾ അടിസ്ഥാനത്തിൽ കുട്ടികൾക്ക് എൽ എസ് എസ് പരിശീലനം നൽകുന്നു. ഓരോ  ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്ന. എൽ എസ് എസ് മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട് ചെയ്യിപ്പിക്കുന്നു. കൂടാതെ കേരളത്തിലെ പ്രഗൽഭരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസ് നൽകുകയും ചെയ്യുന്നു.

പരിശീലനം നൽകുന്ന അധ്യാപകർ

  • ബിന്ദുപോൾ ടീച്ചർ
  • റജീന ടീച്ചർ
  • സ്മിത ടീച്ചർ
  • ഹേമ ടീച്ചർ
  • അനൂപ് സർ
റജീന ടീച്ചർ എൽ എസ് എസ് പരീശീലന ക്ലാസ് എടുക്കുന്നു