എസ് എച്ച് വി എച്ച് എസ് കാരക്കാട്/പ്രവർത്തനങ്ങൾ/2024-25
ജൂൺ 3:പ്രവേശനോത്സവം ആഘോഷിച്ചു.ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ബിജു അവറുകൾ,പിടിഎ പ്രസിഡൻറ് സാനു എൻ നായർ തുടങ്ങിയ വിശുദ്ധ വ്യക്തികൾ സന്നിഹിതരായിരുന്നു.എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്ക് വിതരണം ചെയ്യുകയുണ്ടായി.
ജൂൺ 5:പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അസംബ്ലികൂടുകയും പരിസ്ഥിതി പ്രസംഗം,കുട്ടികളുടെ പ്രസംഗം പരിസ്ഥിതി ഗാനങ്ങൾ വൃക്ഷത്തെ നടിലുകൾ എന്നിവ നടത്തുകയുണ്ടായി.
ജൂൺ 8 :പരിസ്ഥിതി ദിന ക്വിസ് സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും നടത്തുകയുണ്ടായി.യു പി വിഭാഗത്തിൽ ഹാർഷിദ് എച്ച് എസ് വിഭാഗത്തിൽ ധ്യാനതയും ഒന്നാം സ്ഥാനം നേടുകയുണ്ടായി.
ജൂൺ 13 :റാബീസ് ഡേ യുടെ അനുബന്ധിച്ച് മുളക്കുഴ പി എച്ച് സി ഡോക്ടർ ദിവ്യ പേവിഷബാധിയും പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു ബോധവൽക്കരണം നടത്തി .
ജൂൺ 19:വായനദിനത്തോടനുബന്ധിച്ച് കവിയും എഴുത്തുകാരനും ആയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കൃഷ്ണകുമാർ സാർ ഉദ്ഘാടനം ചെയ്യുകയും സ്കൂളിലേക്ക് പുസ്തകം വിതരണം നടത്തുകയും ചെയ്തു.കൂടാതെ കുട്ടികളുടെ പ്രസംഗം കവിത വായനാദിന പ്രതിജ്ഞ ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
ജൂൺ 21 :യോഗാ ദിനത്തിന്റെ അന്ന് യോഗാചാര്യനായ സതി സ്റ്റാർ യോഗ അഭ്യാസം കുട്ടികളെകൊണ്ട് ചെയ്യിപ്പിച്ചു.
ജൂൺ 26 :ലഹരി വിരുദ്ധ ദിനം അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പ്രസംഗം ഗാനങ്ങൾ ലഹരിവിരുദ്ധ റാലി ഫ്ലാഷ് കേസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
ജൂലൈ 5:ഹെൽപ്പിംഗ് ഹാൻഡ് അധികം പഠനപരിപോഷണപരിപാടി,ഭാഷാ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന സാമഗ്ര ഗുണമേന്മ പരിപാടി സ്കൂളിൽ ആരംഭിച്ചു.
ജൂലൈ 19:ചാന്ദ്രദൗത്യം,ഇന്ത്യ എന്ന പരിപാടിയിൽ മാതൃഭൂമി സീൻ നടത്തിയ പ്രസംഗ മത്സരത്തിൽ 6 A ലെ ഹർഷിത്ത് .എച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂലൈ 25:പിടിഎയുടെ പൊതുയോഗം കൂടുകയും കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു പിടിഎ എം പി ടി എ മീറ്റിംഗ് സ്കൂളിൽ കുട്ടികൾക്ക് ഐഡി കാർഡ് നടപ്പിലാക്കാൻ തീരുമാനിച്ചു .
ആഗസ്റ്റ് 23:സ്കൂൾ കായിക മത്സരത്തിൽ ചെങ്ങന്നൂർ എസ് ഐ പ്രദീപ്.എസ് ഒളിമ്പിക് മാതൃകയിലാണ് ഉദ്ഘാടനം നിർവഹിച്ചത്.
ആഗസ്റ്റ് 26:സ്കൂളിൽ വനിതാ ഫുട്ബോൾ ടീം രൂപീകരിച്ചു.അനന്തൻ സാറിൻറെ നേതൃത്വത്തിൽ സ്കൂൾ ഫുട്ബോൾ സബ് ജില്ലാതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.നാല് കുട്ടികൾക്ക് ജില്ലാതലത്തിൽ സെലക്ഷൻ ലഭിക്കുകയും ചെയ്തു.
ആഗസ്റ്റ് 30:അറിവ് ഉത്സവം നടത്തുകയുണ്ടായി.
സെപ്റ്റംബർ 6 :സബ്ജില്ലാസ് മത്സരത്തിൽ ജൂനിയർ ഗേൾസ് വിഭാഗം 9 ഹരിപ്രിയക്കും എട്ട് ബിയിലെ ബിബിൻ എന്ന കുട്ടിക്കും മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
സെപ്റ്റംബർ 13 :ഓണാഘോഷം വിവിധ പരിപാടികളോട് കൂടി ഗംഭീരമായി ആഘോഷിച്ചു.പായസവിതരണം നടത്തുകയും ചെയ്തു.
സെപ്റ്റംബർ 26 & 27:സ്കൂൾ കലോത്സവം വിവിധ പരിപാടികളോട് കൂടി വിപുലമായി ആഘോഷിച്ചു.
ഒക്ടോബർ 14 :സബ്ജില്ലാ കായികമേള യുപി കിഡ്ഡീസ് ഗേൾസ് ഓവറോൾ.സബ്ജൂനിയർ ബോയ്സ് സെക്കൻഡ് ഓവറോളും കരസ്ഥമാക്കി.
ഒക്ടോബർ 18:ഗണിതശാസ്ത്ര പ്രവർത്തി പരിചയ സാമൂഹിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
ഒക്ടോബർ 26 :വിദ്യാരംഗം സർഗോത്സവം പദ്യം ചൊല്ലൽ 5 നിവേദ രാജേഷ് ഫസ്റ്റ് നേടുകയും ശ്രീക്കുട്ടി സെക്കൻഡ് നേടുകയും ചെയ്തു.
നവംബർ 11,13:ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടുവാൻ സ്കൂളിന് സാധിച്ചു.
നവംബർ 18:ഹൈസ്കൂൾ കുട്ടികൾക്ക് "കൗമാരം കരുത്തും കരുതലും "എന്ന വിഷയവുമായി ബന്ധപ്പെട്ട് കൗൺസിലിംഗ് ക്ലാസ് ചിത്ര ടീച്ചർ എടുത്തു.
നവംബർ 19:നിയമ ബോധവൽക്കരണ ക്ലാസ്,ബാർ അസോസിയേഷൻ ചെങ്ങന്നൂർ സെക്ഷൻ അഡ്വക്കേറ്റ് ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു "ലഹരി എന്ന വിപത്ത്"എന്ന വിഷയത്തിൽ അഡ്വക്കേറ്റ് ശ്രീജിത്ത് സോമശേഖരൻ ക്ലാസ് എടുത്തു.
ജനുവരി 29:നേനേത്ര പരിശോധന ക്യാമ്പ് ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുകയും അർഹതരായ കുട്ടികൾക്ക് സൗജന്യ കണ്ണട വിതരണവും നടത്തുകയും ചെയ്തു.
ഫെബ്രുവരി 5 :റാബിസ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഡോക്ടർ അരുൺ ബോധവൽക്കരണ ക്ലാസ് നടത്തി.
ഫെബ്രുവരി 11 :ആഭിമുഖ്യത്തിൽ സ്കൂൾ തുടർന്ന് ഐടി മികവുത്സവം റോബോട്ടിക്സ് ഫെസ്റ്റിവൽ നടത്തുകയും ഉണ്ടായി.
ഫെബ്രുവരി 12:ബഡ്ഡിങ് റൈറ്റേഴ്സ് നേതൃത്വത്തിൽ സാഹിത്യ പരിപൂർണ പരിപാടിയും ശില്പശാലയും പഠനോത്സവം നടത്തി.പ്രശസ്ത സാഹിത്യകാരൻ കൃഷ്ണകുമാർ ബി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 22 :ഓഡിറ്റോറിയം ഉദ്ഘാടനവും നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനവും നടന്നു.ശ്രീ സുകുമാരപ്പണിക്കർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് , ചെങ്ങന്നൂർ ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു.ശ്രീ മോഹൻദാസ് എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ചെങ്ങന്നൂർ നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം നിർവഹിച്ചു.കൂടാതെ കോൺഫറൻസ് ഓളും കുട്ടികളുടെ ഡൈനിങ് ഹാൾ ,സ്കോളർഷിപ്പ് വിതരണം,മെറിറ്റ് അവാർഡ് വിതരണം,സർവീസിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കൽ,കരോക്കെ ഗാനമേള,കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു.വിശിഷ്ടാതിഥിയായി എത്തിയത് ശ്രീമതി നിസരി സോളമൻ പ്രസിദ്ധ ഗായിക.
കൃതജ്ഞത ശ്രീ മധുസൂദനൻ നായർ എൻഎസ്എസ് കരയോഗം വൈസ് പ്രസിഡൻറ്.
