ഗവ.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്ക് വേണ്ടി.

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്ക് വേണ്ടി     

നല്ലൊരു നാളേക്കുവേണ്ടി ഞാൻ
നാളുകളേറെയായി കാത്തിരിപ്പൂ...

നേരംവെളുക്കുന്നതിപ്പോഴിതെന്നിൽ
നേരായനേരത്തുപോലുമല്ല.

നേരത്തെഴുന്നേറ്റ് കൃത്യങ്ങൾ ചെയ്തിട്ട്
പോകുവാനിന്നില്ല മറ്റൊരിടവും.
 
                      
വീട്ടിലെ കൂട്ടിലായി നട്ടംതിരിയുന്നു
കൂട്ടുകാരില്ലാതെയൊട്ടുരസവുമില്ല.

എങ്ങുംമുഴങ്ങുന്നു ഭീതിതൻ
മരണ കണക്കുകൾ കേട്ടുമടുത്തു.

എങ്കിലും കോവിഡ് വന്നത് നന്നായി.,
ലോകത്തു മനുഷ്യർ ശുചിത്വം പഠിച്ചു,
പണമല്ല ഭൂവിതിൽ വലുതെന്നുപഠിച്ചു,
ജാതിയും വർണ്ണവും മതവുമല്ല നമ്മളിൽ -
വേണ്ടത് സ്നേഹകരുതലാണെന്നുപഠിച്ചു.

ഇന്നെന്റെ പ്രകൃതിക്ക് ശോഭയേറി,
നമ്മളായി തീർത്തൊരു മാലിന്യമെല്ലാം
കോവിഡിൻ വരവോടെ മാഞ്ഞുപോയി.

വിളങ്ങുന്നു വീണ്ടും കൃഷിനിലങ്ങൾ
ഒഴുകുന്നു ശുദ്ധമായി നീർച്ചാലുകൾ.
കാണാതെപോയൊരാ കൊറ്റികൾ വീണ്ടും
പാടവരമ്പത്തു പറന്നിറങ്ങി.
വീശുന്നിളംകാറ്റിൽ വിഷപ്പുകയിന്നില്ല.

വീണ്ടും വരുമെന്ന് കരുതിയിരിക്കാം
മാവേലിവന്നൊരാ നല്ലകാലം.
മനുഷ്യരെല്ലാരുമൊന്നുപോലുള്ള കാലം.
ദൈവ്വങ്ങളുള്ളൊരാ കേരളനാട്.
 
നല്ലൊരു നാളേക്കുവേണ്ടി ഞാൻ
നാളുകളേറെയായി കാത്തിരിപ്പൂ.

                       




 


സംഗീത് എം.എസ്
6 A ഗവ.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത