ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സ്കൂൾ സൊസൈറ്റി
ദൃശ്യരൂപം
സ്കൂൾ സൊസൈറ്റി
വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടു പുസ്തകങ്ങൾ, മറ്റ് പഠനോപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നത് സ്കൂളിലുള്ള സർക്കാർ അംഗീകൃത സ്കൂൾ സൊസൈറ്റി വഴിയാണ്. പൊതു വിപണിയിൽ നിന്നും വാങ്ങുന്നതിനേക്കാൾ വില കുറച്ചാണ് പഠനോപകരണങ്ങൾ ഇവിടെ നിന്നും വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇത് രക്ഷിതാക്കൾക്ക് സാമ്പത്തിക ചെലവിൽ നിന്നും ആശ്വാസം നേടാൻ സഹായിക്കുന്നു. കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ചാർട്ട് പേപ്പറുകൾ, ക്രയോൺസ്, എ ഫോർ പേപ്പർ എന്നിവയും സ്കൂൾ സൊസൈറ്റിയിൽ ലഭ്യമാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങൾ എല്ലാ വർഷവും ഏപ്രിൽ, മെയ് മാസത്തോടെ സ്കൂൾ സൊസൈറ്റിയിൽ എത്തുന്നു. സമീപ സ്കൂളുകളിലേക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് ഈ സൊസൈറ്റി വഴിയാണ്. കൃത്യമായ ബൈലോയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നത്.