പോപ്പ് പയസ് സ്‌കൂൾ വാർഷികം

കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും മാവേലിക്കര ഭദ്രാസനാധിപൻ ബിഷപ് ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.

 
 

പിടിഎ പ്രസിഡൻ്റ് വർഗീസ് മത്തായി അധ്യക്ഷത വഹിച്ചു. നാടകകൃത്ത് ഫ്രാൻസിസ് ടി മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തി. നാഷനൽ ബീറ്റ് ബോക്സ് ചാംപ്യൻ ഷെൽബി കൊല്ലം വിശിഷ്‌ട അതിഥിയായി.

 

ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, വാർഡ് അംഗം മാത്യു ഫിലിപ്പ്, മാവേലിക്കര രൂപത കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത്, പ്രിൻസിപ്പൽ ടി.മോഹൻ, ഹെഡ്മാസ്റ്റർ ടി.കെ.സാബു, പ്രോഗ്രാം കൺവീനർ സി.ടി. വർഗീസ്, ഫാ. ഡയനീഷ്യസ് ലൂർദ്ഭവനം, ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ഷൈലാ മാത്യു, ആലിയ ഷാജി, ബിൻസി മോൾ ജേക്കബ്, മോനു ജി.സ്കറിയ, ജോജി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സർവീസിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകരെയും സംസ്ഥാന തലത്തിൽ

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ഉമ്മൻ പടിപ്പുരയ്ക്കലിനെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.

....................................................... .......................................................

ശിശുദിന ആഘോഷങ്ങൾ

നവംബർ 14ന് കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ശിശുദിനം ഊർജ്ജസ്വലതയോടെയും ഉത്സാഹത്തോടെയും ആഘോഷിച്ചു. പ്രത്യേക അസംബ്ലി നടത്തിയാണ് അധ്യാപകർ കുട്ടികൾക്ക് വേണ്ടി ഈ ദിവസം അവിസ്മരണീയമാക്കി മാറ്റിയത്. ഈ ദിനം അവിസ്മരണീയമാക്കാൻ കുട്ടികൾക്കായി നിരവധി പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പ്രാർത്ഥനാ ഗാനത്തോട് കൂടിയാണ് അസംബ്ലി ആരംഭിച്ചത്. ശേഷം ചാച്ചാജിയുടെ വേഷത്തിലും സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിലും എത്തിച്ചേർന്ന കുട്ടികളെ അസംബ്ലിയിൽ അണിനിരത്തി. മാവേലിക്കര രൂപത കറസ്പോണ്ടന്റ് ഫാദർ ഡാനിയൽ തെക്കേടത്ത് ആയിരുന്നു യോഗം ഉദ്ഘാടനം ചെയ്തത്. ഹെഡ്മാസ്റ്റർ സാബു സാറിന്റെ ആമുഖപ്രസംഗത്തിനുശേഷം ഫാദർ ഡാനിയൽ തെക്കേടത്ത് മുഖ്യപ്രഭാഷണം നൽകി.

 

ശിശുദിനത്തിലൂടെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിനും പരിപോഷണത്തിനും സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ്. ദാരിദ്ര്യം,വിദ്യാഭ്യാസത്തിനുള്ള പ്രതിസന്ധികൾ, ആരോഗ്യപരിരക്ഷയിലെ അസമത്വങ്ങൾ, ബാലവേലയുടെ വ്യാപനം തുടങ്ങി കുട്ടികൾ നേരിടുന്ന ആഗോള വെല്ലുവിളികളിൽ ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് മുഖ്യപ്രഭാഷണത്തിലൂടെ ഫാദർ ഓർമപ്പെടുത്തി. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശൈല ടീച്ചർ ശിശുദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.

 

നവംബർ 14 നോട് അനുബന്ധിച്ച് ക്വിസ് മത്സരവും, പ്രസംഗം മത്സരവും, വേഷപ്രചന മത്സരവും സംഘടിപ്പിച്ചു. പരിപാടിയിൽ വെച്ച് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനം നൽകുകയും ചെയ്തു. കുട്ടികൾക്ക് മധുര വിതരണം നൽകുകയും ചെയ്തു. ദേശീയഗീതത്തോടുകൂടി ഈ വർഷത്തെ ശിശുദിന ആഘോഷങ്ങൾ അവസാനിച്ചു.