ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/ഗാന്ധിദർശൻക്ലബ്ബ്
ഗാന്ധിദർശൻ ക്ലബിന്റെ ലക്ഷ്യം
ഗാന്ധിയൻ തത്വങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ ഗാന്ധിദർശൻ ക്ലബിന്റെ ലക്ഷ്യം. ഗാന്ധിയൻ തത്വങ്ങളായ സത്യവും അഹിംസയും എല്ലാക്കാലത്തും കുടികൾ പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗാന്ധിദർശൻ ക്ലബിലൂടെ കുടികൾ പഠിക്കുകയും, നിത്യജീവിത്തിൽ പുലർത്തുകയും ചെയ്യുന്നു.
ഗാന്ധിജയന്തി ദിനാചരണം
സ്കൂൾതല ഗാന്ധിദർശൻ പരിപാടികളുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിദർശൻ പരിപാടികൾ വിപുലമായ രീതിയിൽ നടത്തി. രാവിലെ 9.00 മണിക്ക് ഗാന്ധി ചിത്രത്തിൽ ക്ലബ് അംഗങ്ങളും അധ്യാപകരും പുഷ്‌പാർച്ചന നടത്തി. തുടർന്ന് ദേശീയ അധ്യാപക പുരസ്ക്കാര ജേതാവായ ശ്രീ. ഊരൂട്ടമ്പലം ജയചന്ദ്രൻ സർ ഗാന്ധി അനുസ്‌മരണ പഭാഷണം നടത്തി. തുടർന്ന് നേമം സർക്കിൾ ഇൻസ്പെക്‌ടർ, ഹെഡ്മാസ്റ്റർ എന്നിവർ ഗാന്ധി സ്മരണ നടത്തി. തുടർന്ന് ഗാന്ധി പ്രതിജ്ഞ, സർവ്വമത പ്രാർഥന തുടങ്ങിയവും നടത്തി.