ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ബാല നിധി
ദൃശ്യരൂപം
ബാല നിധി
വിദ്യാർത്ഥികളിൽ കളിൽ സമ്പാദ്യശീലം ഉണ്ടാകുന്നതിന് സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ബാലനിധി. സ്കൂളിലേ ഒന്നു മുതൽ 7 വരെ ക്ലാസിലെ 600 ഓളം വിദ്യാർത്ഥികൾ ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു . വിദ്യാർത്ഥികളിൽ നിന്നും പിരിക്കുന്ന തുക പടിഞ്ഞാറ്റുമുറി കെഡിസി ബാങ്കിൽ ആണ് നിക്ഷേപിക്കുന്നത്. ഏതവസരത്തിലും വിദ്യാർഥികൾക്ക് അവർ നിക്ഷേപിച്ച തുക പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്. പല ആപൽ ഘട്ടങ്ങളിലും ഈ പദ്ധതി തങ്ങൾക്ക് ഉപകാരപ്രദം ആയിട്ടുണ്ട് എന്ന് പല രക്ഷിതാക്കളും അഭിപ്രായപെടുന്നു. തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ ആണ് കുട്ടികളിൽ നിന്നും പണം ശേഖരിക്കുന്നത്. ബാല നിധിയിൽ അംഗങ്ങളായ ഓരോ വിദ്യാർഥിക്കും പ്രത്യേക പാസ് ബുക്കും നൽകിയിട്ടുണ്ട്. വളരെ വളരെ നല്ല രീതിയിൽ തന്നെ ഈ പദ്ധതി മുന്നോട്ടുപോകുന്നു.