അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ/2023-24
2023-2024
ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ.

ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ ദേവനന്ദൻ.എ .പി ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് ദേവനന്ദൻ മത്സരിച്ചത്. എല്ലാ ജില്ലയിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച ദേവനന്ദനെ പി ടി എയെയും മാനേജ്മെൻറ് അഭിനന്ദിച്ചു.
ഒൿടോബർ 20.സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം

സംസ്ഥാന സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ അസംപ്ഷൻ ഹൈസ്കൂളിലെ കാർത്തിക് എൻ എസ്. ന് സ്വീകരണം നൽകി. ചടങ്ങിൽ സുൽത്താൻ ബത്തേരി മുനിപ്പൽ ചെയർമാൻ ശ്രീ.ടി.കെ.രമേഷ് കാർത്തിക്കിനെ ഹാരമണിയിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ. ജോസഫ് പരിവുമ്മേൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ്, യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സ്റ്റാൻലി ജേക്കബ്, ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടോം ജോസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.ബിജു ഇടയനാൽ, എം.പി.ടി.എ.പ്രസിഡൻ്റ് ശ്രീമതി ശാലിനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് ഇനത്തിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. മികച്ച വിജയം നേടുന്നതിന് കാർത്തിക്കിനെ പരിശീലിപ്പിച്ച കായികാധ്യാപകൻ ശ്രീ.അർജുൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കാർത്തികിന് ഏഴാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ.
കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ U/14ആൺ കുട്ടി കളുടെ ഷോട്ട് പുട്ടിൽ റെക്കോർടോടെ സ്വർണമെഡൽ നേടിയ, വയനാടിന്റ, കാർത്തിക്. എൻ. എസ് .അസംപ്ഷൻ ഹൈ സ്കൂൾ വിദ്യാർത്ഥി ആണ്..

ജില്ലാ കലാമേളയിൽ മികവ്.
ബത്തേരി സർവജന ഹയർസെക്കൻഡറി സ്കൂളിൽയിൽ വച്ച് നടന്ന വയനാട് ജില്ല സ്കൂൾ കലോത്സവത്തിൽ അസംപ്ഷന് മികവ്. മാർഗംകളി,സംഘഗാനം,കൂടിയാട്ടം,സംസ്കൃത സംഘഗാനം തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ Aഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി .കൂടാതെ മറ്റു വ്യക്തിഗത ഇനങ്ങളിൽ മികവ് പുലർത്തുകയും ചെയ്തു. മാർഗംകളിയിൽ വർഷങ്ങളായുള്ള ചരിത്രം ആവർത്തിച്ച് എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം.
സംസ്ഥാന ഗണിതശാസ്ത്ര മേളിൽ അസംപ്ഷൻ ഹൈസ്കൂളിൽ മികച്ച നേട്ടം. പങ്കെടുത്ത 5 ഇനങ്ങളിൽ 23 പോയിന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ,സ്കൂളുകളുടെ പോയിൻറ് നിലയിൽ സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കി.സംസ്ഥാനതല വർക്ക് എക്സ്പീരിയൻസ് മേളയിൽ 2 എ ഗ്രേഡുകൾ ലഭിച്ചു. സോഷ്യൽ സയൻസ് മേളയിൽ ഒരു എ ഗ്രേഡും ലഭിച്ചു.