സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/മുറ്റത്തെ തേൻമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മുറ്റത്തെ തേൻമാവ്

ഒരിക്കൽ കുട്ടനും അമ്മയും ഉൽസവം കാണാൻ പോയി. കുട്ടന് അമ്മ ഒരു പാവക്കുട്ടിയെ വാങ്ങിക്കൊടുത്തു. അമ്മയ്ക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്ന് കുട്ടന് മോഹം. തേൻമാവിൻ തൈ വാങ്ങി. കുട്ടൻ അമ്മക്ക് കൊടുത്തു. അമ്മ കുട്ടനെ കെട്ടിപ്പിടിച്ചു. കുട്ടനും അമ്മയും ചേർന്ന് മുറ്റത്ത് തൈ നട്ടു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പടർന്ന് പന്തലിച്ച് മാവ് പൂത്തു. മാങ്ങകൾ വരാൻ തുടങ്ങി. കുട്ടൻ മാമ്പഴം പെറുക്കാൻ കാത്തിരുന്നു. കുറച്ച് നാൾ കൂടി കഴിഞ്ഞു.മാങ്ങകൾ പഴുത്തു. കുട്ടനും അമ്മയും സന്തോഷത്തോടെ മാമ്പഴം പെറുക്കി. കുട്ടനും അമ്മയും കുറെ മാമ്പഴം തിന്നു. ബാക്കിയുള്ളവ അവർ വിറ്റു. അങ്ങനെ കുട്ടനും അമ്മക്കും ആവശ്യമുള്ള വരുമാനമായി...

അക്ഷയ എം
8 എ സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ