സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/കോവിഡ്- 19
കോവിഡ്- 19
ചൈനയിലെ വൂഹാൻ നഗരത്തിൽ ഉത്ഭവിച്ച് ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയിരിക്കുകയാണ് കൊഗോണ വൈറസ്. എന്താണ് കൊറോണ? വൈറസുകളുടെ വലിയൊരു കൂട്ടമാണ് കൊറോണ. മൈക്രോസ് കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിൻ്റെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ട് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന് പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്ക് പടരുന്നത്.കോവിഡ്- 19 എന്നാണ് ഇതിൻ്റെ മറ്റൊരു പേര്. മനുഷ്യ ശരീരത്തിൽ 2 തരം വൈസ്സുകളുണ്ട്. RNA വൈറസും DNA വൈറസും.നിപ്പ, കൊറോണ തുടങ്ങിയ വൈറസുകളെല്ലാം RNA വൈറസുകളാണ്.ഇതിനെ ശാസ്ത്രജ്ഞന്മാർ സൂണറ്റിക് എന്നാണ് വിശേഷിപ്പിക്കുന്നത്.2019-ൽ ആണ് ആദ്യമായി ഈ രോഗം കണ്ടെത്തുന്നത്. എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക രോഗലക്ഷണങ്ങൾ. ന്യുമോണിയ ആയി മാറുന്നു പിന്നീടത് .രോഗം സ്ഥീകരിക്കുന്നതിനുള്ളറ് ഇടവേള 10 ദിവസമാണ്. 5, 6ദിവസങ്ങളാണ് ഇൻകുബേഷൻ പിരിയഡ്. 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു വരുന്നു. രോഗപടരാതിരിക്കുവാൻ നാം പ്രത്രേകം ശ്രദ്ധിക്കണം.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - ഒന്നാമതായി വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് 20 സെക്കൻ്റ സമയം വൃത്തിയായി കഴുകുക. മറ്റുള്ളവരുമായി ഇടപെ ഴകുമ്പോൾ 1 മീറ്റർ അകലം പാലിക്കുക. ഏതെങ്കിലും മേൽ പറഞ്ഞ രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. വിദേശങ്ങളി നിന്നോ, കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്നോവന്നവർ കർശനമായിട്ടും വീട്ടിൽ തന്നെയായിരിക്കണം. പറ്റുമെങ്കിൽ 28 ദിവസം വരെ വീട്ടിൽ തന്നെആയിരിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഭയപ്പെടുകയല്ല പ്രതിരോധിക്കുകയും ആത്മവിശ്വാസത്തോടെ പ്രതിസന്ധിയിൽ പിടിച്ചു നിൽക്കുകയുമാണ് നാം ചെയ്യേണ്ടത്.ഒപ്പം പ്രാർത്ഥനയും ഉണ്ടാവണം. സർക്കാരും ആരോഗ്യ പ്രവർത്തകനും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ നമ്മുക്ക് കൊറോണ വൈറസിൻ മേൽ വിജയം നേടാൻ കഴിയും. ഈ പ്രതിസന്ധിയിൽ മുൻ നിരയിൽ നിന്ന് പോരാടുന്ന ലോകമെമ്പാടുമുള്ള ഡോക്ടർമാർക്കും, നഴ്സുമാർക്കും,ആരോഗ്യ പ്രവർത്തകർ, നിയമപാലകർ സന്നദ്ധ സംഘടനാ പ്രവർത്തകർ, ഇവർക്ക് നേതൃത്വം നൽകുന്ന ഭരണാധികാരികൾ എല്ലാവർക്കും ബിഗ് സല്യൂട്ട് </essay>
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം