ഗവൺമെൻറ്, എച്ച്.എസ്.എസ് മാരായമുട്ടം/എന്റെ ഗ്രാമം
ദൃശ്യരൂപം
നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ബ്ലോക്കിലാണ് എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്. എന്റെ ഗ്രാമത്തിന്റെ പേര് മാരായമുട്ടം എന്നാണ് . മാർത്താണ്ഡവർമ്മ മഹാരാജാവിൽ നിന്നും രാജഭരണം പിടിച്ചെടുക്കാനായി എട്ടുവീട്ടിൽ പിള്ളമാർ നടത്തിയ പോരാട്ടത്തിൽ , മാർത്താണ്ഡവർമ്മ മഹാരാജാവ് പലായനം ചെയ്ത് ഈ സ്ഥലത്തു വന്ന് വഴിമുട്ടി ഒളിച്ചിരുന്നു . അതുകൊണ്ട് മഹാരാജമുട്ടം എന്ന് അറിയപ്പെടുകയും ക്രമേണ മാരായമുട്ടം ആയി മാറുകയും ചെയ്തു. മാരായമുട്ടത്തിന് തൊട്ടടുത്ത സ്ഥലത്തുള്ള കുളത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് മാല ഊരി വെച്ചതിനു ശേഷം കുളിച്ചു . ഈ സ്ഥലം മാലകുളങ്ങര എന്ന് അറിയപ്പെടുന്നു.