സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-252025-26


ജാഗ്രത സമിതി റിപ്പോർട്ട് 2024-'25

 സെന്റ് ജോർജ്ജസ് എച്ച്.എസ്.എസ്.വേളംങ്കോട് 

ജാഗ്രത സമിതി കൺവീനർ: സിസ്റ്റർ സെലിൻ.ഈ.വി.

ജോയിൻന്റ് കൺവീനർ : ശ്രീമതി ജ്യോതിമോൾ റ്റി.എൽ.

കുട്ടികളുടെ മാനസികവും ശാരീരികവുമായ സുരക്ഷ മുൻനിർത്തി ജാഗ്രത സമിതി വ്യത്യസ്തവും നൂതനവുമായ  പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു.

കുടുംബപരമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും മാതാപിതാക്കൾക്കും പൂർണ്ണ പിന്തുണ നൽകി വരുന്നു. ഈ വർഷം നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട്.

2024 -'25 വർഷത്തെ ജാഗ്രത സമിതി പ്രവർത്തനങ്ങൾ 2024 ജൂൺ മാസത്തിൽ ആരംഭിച്ചു. ജാഗ്രത സമിതി സ്കൂൾതല, ക്ലാസ് തല സമിതികളെ തിരഞ്ഞെടുത്തു. സ്റ്റാഫ് മീറ്റിംഗിൽ ജാഗ്രത സമിതിയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരോട് സംസാരിച്ചു. ക്ലാസ് തലത്തിൽ ജാഗ്രത സമിതി രൂപീകരിക്കാൻ നിർദ്ദേശവും നൽകി. ജാഗ്രതയുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി കുട്ടികളെ മൂല്യബോധവും മാനസിക ആരോഗ്യവും ഉള്ള വ്യക്തികളായി വളർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നൽകി. ലഹരി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി, പ്ലാകാർഡ്‌ നിർമ്മാണം എന്നിവയയോടൊപ്പം പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ലഹരി ബോധന ക്ലാസുകൾ നൽകി. വിദേശവാസികളെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്കായി കൗൺസിലിംഗ് നടത്തി. മാതാപിതാക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതിനും അവസരം ഉണ്ടാക്കി കൊടുത്തു. സാംക്രമിക രോഗങ്ങളും അവയ്ക്കെതിരെ എടുക്കേണ്ട പ്രതിവിധികളെക്കുറിച്ച് ക്ലാസ്സ് നൽകി. കുടുംബ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾ, സ്കൂളിൽ സ്ഥിരമായി വരാത്ത കുട്ടികൾ എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ചു. വ്യക്തിത്വരൂപീകരണവും മാനസികാരോഗ്യത്യത്തെയും മുൻനിർത്തി കുട്ടികൾക്കും മാതാപിതാക്കൾക്കും ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് അവരുടെ പഠന ശീലങ്ങളെക്കുറിച്ച് മാർഗ്ഗനിർദേശം നൽകാനും ഭാവിയിലെ ജോലി സാധ്യതകളെ കുറിച്ച് അവബോധം നൽകാനും ഒരു കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ഇത്തരത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും അവരുടെ വ്യത്യസ്തമായ മാനസികവും സാമൂഹികവും വൈകാരികവുമായ പ്രശ്നപരിഹാരത്തിന് ഒരു വലിയ അളവ് വരെ പ്രശ്നപരിഹാരം കണ്ടെത്തുവാനും നടപ്പിലാക്കുവാനും ഈ അധ്യായന വർഷത്തിൽ ജാഗ്രത സമിതിക്ക് സാധിച്ചു.