എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/*കു കാത്തിരിപ്പ്.....
കുകാത്തിരിപ്പ്.
മറ്റെന്നാൾ അമ്മുമ്മയുടെ വീട്ടിലേക്ക് പോവുകയാണ്. ഞാൻ തുള്ളിച്ചാടി . എല്ലാം വർഷവും അമ്മുമ്മയുടെ വീട്ടിലേക്ക് പോവുക പതിവുണ്ട് .ഒരുപത്തുദിവസത്തി നുവേണ്ടി. നാളെ മാർച്ച് 26 ചേച്ചി യുടെ അവസാന പരീക്ഷ യാണ്. അതുകഴിഞ്ഞാൽ അമ്മുമ്മയുടെ വീട്ടിലേക്ക് പോകാനാണ് പറഞ്ഞിരുന്നത്. ഞാൻ വസ്ത്രങ്ങളും സാധനങ്ങളുംഎടുത്തുവെച്ചു. പെട്ടെന്ന് ഒരു മെസ്സേജ് ഫോണിൽ വന്നു. ചേച്ചി യുടെ പരീക്ഷമാറ്റിവെച്ചെന്ന്. എനിക്ക് സങ്കടമായി എന്നാലും അമ്മുമ്മയുടെ വീട്ടിൽ കുറച്ചുദിവസം കഴിഞ്ഞ്പോകാലോ എന്ന് സമാധാനിച്ചു. എന്നാൽ ആ സന്തോഷവും അധികനേരം നീണ്ടുനിന്നില്ല ആരോടും പുറത്തേക്കിറങ്ങരുത് എന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം. ഞാൻ കരഞ്ഞുപോയി. "എന്താണ് ഇതിനൊക്കെ കാരണം ?" ഇങ്ങനെയുള്ള സംഭവങ്ങൾ വരാൻ കാരണമെന്ത്? ഞാൻ അത് അമ്മയോട് ചോദിച്ചു. "മോനെ ചൈനയിലെ യുവാനിൽ നിന്ന് കൊറോണാ വൈറസ് എന്ന മാരക രോഗം ലോകത്തിലെ കോടാനുകോടി ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തിയിരിക്കുക യാണ്. ആ രോഗം നമ്മുടെ രാജ്യത്തുതന്നെ എത്തിയിരിക്കുന്നു. ആ രോഗത്തെ മറികടക്കാനാണ് നമ്മുടെ പ്രധാനമന്ത്രി ഇത്തരം ഒരു സന്ദേശം പ്രഖ്യാപിച്ചത്. അപ്പോഴാണ് ലോകത്തെപ്പറ്റി ഞാനറിയുന്നത്. പിറ്റേദിവസംമുതൽ ഞാൻ വാർത്ത വെച്ചുതുടങ്ങി അമ്മ പറഞ്ഞതു ശരി തന്നെ. അപ്പോഴാണ് എന്റെ അധ്യാപിക പഠിപ്പിച്ചു തന്ന ഒരു കാര്യം ഓർത്തത് "ലോകം മുഴുവൻ ഒരു കുടക്കിഴിൽ എന്നും, ഭാരതമെന്നപേർ കേട്ടാൽ................ അഭിമാനപൂരിതമാകണം......... അന്തഃ രംഗം, കേരളമെന്ന് പെർ കേട്ടാലോ തിളക്കണം ചോര നമുക്ക്ഞരമ്പു കളിൽ "എന്നാ വാക്കുക്കൾ സന്തോഷിപ്പിച്ചു. എന്നാലും അമ്മുമ്മയെ കാണാനുള്ള കൊതി, ഒരു ഉമ്മ കൊടുക്കാൻ പറ്റാത്തതിന്റെ വിഷമം അപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിരുന്നു,
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം