ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/ഏകാന്തതയുടെ ഇരുൾ
ഏകാന്തതയുടെ ഇരുൾ
കൂട്ടിൽ അടഞ്ഞു കിടക്കുന്ന ഒരു കൂട്ടം ജനത. പുറത്തിറങ്ങാതെ ലോകത്തെ നോക്കിക്കാണുന്നു. അവർക്കിടയിൽ നിശാന്ധതയ്ക്കു വഴിതെളിച്ചുകൊണ്ട് ഇരുളുകൾക്കിടയിലൂടെ സഞ്ചരിക്കുന്ന ഒരു പെൺകുട്ടി. സമൂഹത്തിന്റെ സ്വന്തനത്തിൽ ഇതുവരെ ജീവിച്ചിരുന്ന അവൾക്കിടയിൽ ഭയം,സ്നേഹം മറ്റെന്തെല്ലാമോ. ഹൃദയം എന്തിനോ വേണ്ടി വെമ്പൽ കൊള്ളുന്ന മനുഷ്യഹൃദന്തങ്ങൾ. കഴിക്കാൻ ആവശ്യത്തിനു ഭക്ഷണവും വശികൻ വീടും ചെയ്യാൻ മറ്റെന്ത്തെല്ലാമോ ഉണ്ട് എന്ന ചിന്തകളും പറന്നുയരാൻ കൊതിക്കുന്ന ഓരോ ഇമകളേയും വെട്ടിപ്പിടിക്കാൻ ലോക്ക് ഡൗൺ. തന്നിൽനിന്നും അകന്നുപോയ ആ ഒരാളെ മറക്കാൻ അവൾ വീണ്ടും തുന്നിച്ചേർത്തത് സമൂഹത്തെ ആയിരുന്നു. നേരിട്ടുകൊണ്ടിരുന്ന പേമാരിയെ തടുക്കാൻ കാത്തിരുന്ന അവൾ നാളെ താൻ കോവിഡ് 19 ബാധിച്ച രോഗിയായി മാധ്യമങ്ങളുടെ ഇടയിൽ ഒരു വായിത്താരിയിയി മാറുമോ എന്ന ചിന്തകളിൽ അവൾ മുഴുകി. തുന്നിച്ചേർത്ത തുണി നൂലുകൾ ഇപ്പോൾ വിണ്ടുപൊട്ടുന്നു. ലോക്ക് ഡൗണിനൊപ്പം സഞ്ചരിക്കുന്ന മനസ്സിനെ തളയ്ക്കാൻ വേണ്ടി അവൾ തന്റെ ഓർമ്മകൾ ചികഞ്ഞെടുത്തു. എന്നാൽ തഴുകുന്ന കാറ്റിനു പോലും അവന്റെ മണം. സമൂഹത്തിൽ നിന്നും അകന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥ എന്നതിലുപരി വീട്ടുകാർ അവളെ സംബോധന ചെയ്തത് അഹങ്കാരി.... രാവിലെ വീട്ടിൽ നിന്നും ഇറങ്ങി വൈകിട്ട് പഠനം കഴിഞ്ഞെത്തുന്ന മകളെ ഒന്നടുത്തറിയാനായി അച്ഛനമ്മമാർ അവളെ മാറോടണയ്ക്കാൻ ശ്രമിക്കുമ്പോൾ തന്റെ ചുണ്ടുകൾ അറിയാതെ ഇടറുമോ എന്ന ഭയത്താലാവാം അവൾ ഓടിയൊളിച്ചു. ഏതുനേരവും നാലു ചുവരുകൾക്കുള്ളിൽ ഏകാന്തത എന്നതിനെ വിളിച്ചു വരുത്താൻ അവൾ ശ്രമിച്ചു. ജട പിടിച്ച മുടിയിഴകളെ നോക്കുന്ന ചോര പൊടിയുന്ന കണ്ണുകളിൽ ഓർമ്മകൾ പിന്തുടരുന്നതിൻറെ കാലൊച്ച. ഭ്രാന്തുപിടിച്ചോടുന്ന ലോകത്തെ വിരലോടിക്കാൻ ശ്രമിച്ചപ്പോഴും സമൂഹം അവളെ വിരട്ടി. വീട്ടിലെ ഭിത്തിയിൽ ചേർന്ന് പതിയെ പതിയെ ഒരു ഭ്രാന്തിയായി മാറുകയാണോ അവൾ? എന്ന ചോദ്യം. മുറിവേറ്റ മനസ്സിനെ ഞെക്കിയൊതുക്കി അവളങ്ങനെ ഒരു ജീവശവമായി മാറി. അപ്പോഴും അവളീ ലോകത്തെ നിർത്തിയിരുന്നത് പ്രത്യാശയുടെ മുൾമുനയിലായിരുന്നു. ഏകാന്തത എന്ന പദത്തിനെ അനുകരിക്കാൻ ശ്രമിച്ചകൊണ്ട്. ഏകാന്തത..........
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ