ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/നൻമയ‍ുടെ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
നൻമയ‍ുടെ പാഠം

               ഒരിടത്ത് ആകാശ് എന്നൊര‍ു യ‍ുവാവ് ഉണ്ടായിര‍ുന്ന‍ു. അയാൾക്ക് ഒര‍ു ഗ്രാമത്തിൽ ജോലിക്കിട്ടി. അയാൾ ആ ഗ്രാമത്തിലെത്തി താമസിക്കാൻ ഒരു വീട‍ു വാടകയ്‍ക്ക് എട‍ുത്ത‍ു. പക്ഷെ ആ വീടിന്റെ മ‍ുറ്റം വളരെ വ്യത്തികേടായിര‍ുന്ന‍ു. ഈ മ‍ുറ്റം നന്നായി വ്യത്തിയാക്കണം ആകാശ് കരിയിലകളെല്ലാം അടിച്ച‍ുക‍ൂട്ടി തീയിട്ട‍ു. പിറ്റേന്ന് അയാൾ നടക്കാനിറങ്ങി. അയാൾക്ക് ദ‍ുഖം തോന്നി വ്യത്തിയില്ലാത്ത പാതയോരങ്ങൾ മലിനമായ ജലാശയങ്ങൾ. ആകാശ് തിരിച്ച് വീട്ടിലെത്തി, ആ വീട് നിൽക്ക‍ുന്ന സ്ഥലം മണ്ണ് കിളച്ച് മറിച്ച‍ു എന്നിട്ട് ആ മണ്ണിൽ നിറയെ പച്ചക്കറികള‍ുടെ വിത്ത‍ുകൾ നട്ട‍ു. എന്ന‍ും വെള്ളവ‍ും വളവ‍ും നൽകി ,ദിവസങ്ങൾക്ക‍ുള്ളിൽ വിത്ത‍ുകളെല്ലാം മ‍ുളച്ച‍ു പിന്നെ അതിൽ പ‍ുക്കള‍ും പഴങ്ങള‍ും ഉണ്ടായി. പ‍ൂമണം കാറ്റിൽ പരന്ന‍ു. ആള‍ുകളെല്ലാം ആകാശിന്റെ പ്രവർത്തി അത്ഭ‍ുതത്തോടെ നോക്കികണ്ട‍ു,
ഹോ..എത്ര മനോഹരമാക്കിയിരിക്ക‍ുന്നു അദ്ദേഹത്തിന്റെ മ‍ുറ്റം ,എന്റെ മ‍ുറ്റവ‍ും ഇത‍ുപോലെ ഭംഗിയ‍ുള്ളതാക്കണം ...
അങ്ങനെ പത‍ുക്കെ പത‍ുക്കെ ആ നാട‍ും പ്രദേശവ‍ും പൂക്കള‍ും പ‍ൂമണവ‍ുമായി സ‍ുഗന്ധപ‍ൂരിതമായി ...
അവർക്ക് ആവശ്യമ‍ുള്ള പച്ചക്കറികള‍ും മറ്റ‍ും അവർ തന്നെ ഉണ്ടാക്കി, ബാക്കി വര‍ുന്ന പച്ചക്കറികള‍ും മറ്റ‍ും അവർ പട്ടണത്തിൽ കൊണ്ട‍ുപോയി ന്യായവിലക്ക് വിൽക്കാൻ ത‍ുടങ്ങി.... നാടിന്റെ മ‍ുഖഛായ തന്നെ മാറി.
അങ്ങനെ നല്ലതെല്ലാം എന്നിൽ നിന്നാദ്യം എന്ന തത്വം ആകാശ് പ്രാവർത്തികമാക്കി.

ആവണി ഉണ്ണി
5D ജി.എച്ച്.എസ്.വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ