പെരളം എ യു പി സ്കൂൾ/എന്റെ ഗ്രാമം
പെരളം
പയ്യന്നൂർ താലൂക്കിൻ്റെ കീഴിലാണ് പെരളം ഗ്രാമം വരുന്നത്. പ്രകൃതി സുന്ദരമായ ഒരു സ്ഥലമാണിത്. ഉയർന്ന സാമൂഹിക സാംസ്കാരിക നിലവാരം പുലർത്തുകയും വ്യത്യസ്ത വംശീയ- ജാതി സംസ്കാരങ്ങളുമായി ഇണങ്ങി ജീവിക്കുകയും ചെയ്യുന്നവരാണ് കേരളം വില്ലേജിലെ ജനങ്ങൾ. ഭൂരിഭാഗം കുടുംബങ്ങളും കാർഷിക സംസ്കാരത്തിൻറെ സംരക്ഷകരും സ്വാതന്ത്ര്യസമരസേനാനികളുടെ പിന്മുറക്കാരുമാണ്. രാഷ്ട്രീയ പ്രതിനിധികൾ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, കലാകാരന്മാർ, പ്രവാസികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ളവർ ഇവിടെ തുല്യ സാമൂഹിക ജീവിതം നയിക്കുന്നുഇവിടെ 1955 ലാണ് ഒരു യുപി സ്കൂൾ നിലവിൽ വരുന്നത്.
ഭൂമിശാസ്ത്രം
പെരളം വില്ലേജിന് 1101.4259 ഹെക്ടർ വിസ്തൃതിയുണ്ട്. കിഴക്ക് - കാങ്കോൽ, ആലപ്പടമ്പ് വില്ലേജുകൾ. തെക്ക് - വെള്ളൂർ വില്ലേജ്. പടിഞ്ഞാറ് - കരിവെള്ളൂർ കൊടക്കാട് വില്ലേജുകൾ. വടക്ക് - ചീമേനി വില്ലേജ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്
- വായനശാലകൾ
ആരാധനാലയങ്ങൾ
- കൊഴുമ്മൽ മഹാവിഷ്ണുക്ഷേത്രം
- മുണ്ട്യക്കാവ്
- പെരളം ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പെരളം എ യു പി സ്കൂൾ
- കൊഴുമ്മൽ ഗവൺമെൻ്റ് LP സ്കൂൾ
- പെരളം ALP സ്കൂൾ
ശ്രദ്ധേയരായ വ്യക്തികൾ
- ചന്ദൻ കുഞ്ഞി മാസ്റ്റർ (പെരണം എ യു പി സ്കൂൾ സ്ഥാപകൻ)
- എം ബാലൻ (കാസർകോട് ഡയറ്റ് മുൻ പ്രിൻസിപ്പൽ)
- വൈക്കത്ത് നാരായണൻ മാസ്റ്റർ ( ജില്ലാ ലൈബ്രറി കൗൺസിൽ അംഗം)