സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/വൈറസിനെ തുരത്തിയ രാജാവ്
വൈറസിനെ തുരത്തിയ രാജാവ്
ഒരിടത്തൊരിടത്ത് ഒരു രാജ്യം ഉണ്ടായിരുന്നു, ആ രാജ്യത്തിലെ രാജാവിന്റെ പേര് മുഹമ്മദ് അലീഫ് എന്നായിരുന്നു. ആ രാജ്യത്ത് ഒട്ടേറെ രോഗങ്ങൾ പിടിപെട്ടിരുന്നു.പക്ഷേ അതിനെ അതിജീവിച്ച് രാജാവും ജനങ്ങളും മുന്നോട്ടു പോയി.. ഒരു ദിവസം ആ രാജ്യത്തെ ഞെട്ടിച്ചു കോണ്ട് ഒരു വാർത്ത പരന്നു. എന്തായിരുന്നെന്നോ ഒരു വൈറസ് ആ രാജ്യത്തെ പിടികൂടി. ഒരു വിദേശിയാണ് ഈ വൈറസിനെ ഈ രാജ്യത്ത് കൊണ്ട് വന്നത്. ഉടനെ തന്നെ ആരോഗം അളുകളിലേക്ക് പടർന്ന് പിടിച്ചു.അളുകൾ മരിച്ചുവീഴുന്നു. ഇത് കണ്ട് രാജാവ് അസ്വസ്ഥനായി.ഇതിന് എന്തെങ്കിലും ഒരു പരിഹാരമുണ്ടാക്കണം.രാജാവ് പറഞ്ഞു.രാജാവ് ഉടനെ ഉത്തരവിട്ടു. അളുകൾക്ക് വൈറസ് ഉണ്ടെന്ന് തോന്നിയാൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണം. ചിലവർ അത് അനുസരിച്ചു. ചിലവർ അത് മനഃപൂർവം മറ്റു ചിലരിലേക്ക് പകർന്നു കൊടുത്തു.വീണ്ടും ആളുകൾ മരിക്കുന്നതു കണ്ട് രാജാവ് ഉത്തരവിട്ടു.ഇനി എല്ലാവരും സോപ്പിട്ട് കൈ കഴുകണം. ഒരു മീറ്റർ അകലം പാലിക്കണം എല്ലാവരും. എല്ലാവരും ആ വൈറസിനെ പേടിച്ച് ഇരിക്കുകയായിരുന്നു.അത് എല്ലാവരും അനുസരിച്ചു. അങ്ങനെ ആ രാജ്യത്തു നിന്നും ആ വൈറസ് വിട്ടുമാറി.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ