പ്രമാണം:ലൈബ്രററി .jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,125 × 750 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 138 കെ.ബി., മൈം തരം: image/jpeg)

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു


കണിയാമ്പറ്റ ፡ഗവ.ഹൈസ്കുളിലെ നവീകരണം നടത്തിയ ലൈബ്രറിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും കേന്ദ്ര ഹൈഡ്രോ കാർബൺ ‌ഡയറക്ടർ ജനറലുമായ ഡോ.വി.പി.ജോയ് എെ.എ.എസ്. നിർവഹിച്ചു. സ്‍കുൾ പിറ്റിഎ പ്രസിഡന്റ് പി.സലിം അദ്ധ്യക്ഷത വഹിച്ചു. ഉപധ്വനിപത്രാധിപർ എൽ.വി.ഹരികുമാർ, ജോസ് പാഴൂക്കാരൻ, പി.സി.മജീദ്, ഹെഡ്മിസ്ട്രസ് എം കെ ഉഷാദേവി, എം. ഷഹർബാൻ, സി.എം.ഷാജു, ഷാജി പുൽപ്പള്ളി, വിനോദ് പുല്ലഞ്ചേരി, എൻ.അബ്ദുൾ ഗഫുർ, ഇ.ദിനേശ് കുമാർ, എം.കെ.ലേഖ, എം.പി.ഡോളി, ഫാത്തിമ കടവൻ തുടങ്ങിയവർ സംസാരിച്ചു.

6200 പുസ്തകങ്ങളുള്ള ലൈബ്രറിയിൽ, പുസ്തകങ്ങൾ

എളുപ്പത്തിൽ ലഭ്യമാക്കുന്നതിനു വേണ്ടി നോവൽ, കഥ, കവിത, ലേഖനം, യാത്ര വിവരണം, സിനിമ, ചരിത്രം, സയൻസ് ഗണിതം അറബി ഉറുദു സംസ്കൃതം എന്നിങ്ങനെ ഇനം തിരിച്ചാണ് അലമാരകളിൽ ക്രമീകരിച്ചിട്ടുള്ളത്. റീഡിങ്ങ് കോർണറിൽ ഒരേ സമയം 60 ഒാളം പേർക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യമുണ്ട്. നാല് പത്രങ്ങളും 30 ആനുകാലികങ്ങളും ഇവിടെ വായനക്ക് ഒരുക്കിയിട്ടുണ്ട്. അതിൽതന്നെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 12 സമാന്തര മാസികകളും ഇതിൽ ഉൾപ്പെടുന്നു. അത്പോലെ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ 75 എഴുത്തുകാരുടെ ഛായാചിത്രങ്ങൾ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ലോക സാഹിത്യത്തിലെ എഴുത്തുകാരെ പരിചയപ്പെടാൻ ഇത് കുട്ടികളെ

സഹായിക്കും. ഗാർസിയ മാർക്വിസ് മുതൽ സുഭാഷ് ചന്ദ്രൻ വരെയുള്ള

എഴുത്ത് കാരുടെ ഫോട്ടോ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

സ്കൂളിലെ സാഹിത്യകൂട്ടായ്മയായ അക്ഷരവേദിയും

സ്കൂൾ ലൈബ്രറിയും ചേർന്ന‍് പുസ്തകചർച്ച, സംവാദം, എഴുത്തുകാരെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പത്രങ്ങളെയും ആനുകാലികങ്ങളെയും അടിസ്ഥാനമാക്കി എല്ലാമാസവും

സാഹിത്യ പ്രശ്നോത്തരി സംഘടിപ്പിക്കാറുണ്ട്. ഏറ്റവും കൂടുതൽ പുസ്തകം

വായിച്ച കുട്ടികൾക്കും അദ്ധ്യാപകർക്കും വർഷാവസാനം വായനാ പുരസ്കാരം നൽകാറുണ്ട്.

പ്രധാനാധ്യാപിക എം കെ ഉഷാദേവി , ഷാജി പുൽപ്പള്ളി,

എൻ അബ്ദുൾ ഗഫൂർ തുടങ്ങിയ അദ്ധ്യാപകരും അശ്വിൻ ജോസഫ്, ഫാസില കെ, ഗൗരിനന്ദ, സഫാന ഫെബിൻ തുടങ്ങിയ വിദ്യാർത്ഥികളും

ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്തം കൊടുക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:54, 26 ഒക്ടോബർ 201820:54, 26 ഒക്ടോബർ 2018-ലെ പതിപ്പിന്റെ ലഘുചിത്രം1,125 × 750 (138 കെ.ബി.)Hmghsskaniyambetta (സംവാദം | സംഭാവനകൾ)നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു കണിയാമ്പറ്റ ፡ഗവ.ഹൈസ്കുളിലെ നവീകരണം നടത്തിയ ലൈബ്രറിയുടെ ഉ...

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:ലൈബ്രററി_.jpeg&oldid=557555" എന്ന താളിൽനിന്ന് ശേഖരിച്ചത്