ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ഭാവിയിലെ ഭൗമ ജീവിതം

ഭാവിയിലെ ഭൗമ ജീവിതം

ഭൂമിയിലെ ജൈവവൈവിധ്യം, പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഇന്ന് നാം കാണുന്ന നിലയിലെത്തിയത് . ഏതെങ്കിലും ഒരു ജീവി വർഗ്ഗം ക്രമാതീതമായി വർദ്ധിക്കുമ്പോൾ പ്രകൃതി തന്നെ സന്തുലിതാവസ്ഥയ്ക്ക് ആവശ്യമായ പ്രക്രിയകൾ നടത്തിയിരുന്നു .അങ്ങനെ യാണ്ആദ്യകാലത്തുണ്ടായിരുന്ന ഭീമാകാര ജീവിവർഗ്ഗങ്ങളൊക്കെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായത്. എന്നാൽ പിൽക്കാലത്ത് ഇതര ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്താശക്തിയും ബുദ്ധിശക്തിയും ഉള്ള ജീവിവർഗ്ഗം -മനുഷ്യൻ ആവിർഭവിച്ചതോടുകൂടി പ്രകൃതിയെ അവൻ്റെ വരുതിയിലാക്കാൻ ശ്രമം തുടരുകയും പിന്നീട് സ്വാർത്ഥപരമായ ജീവിതത്തിലൂടെ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങുകയും ചെയ്തതോടുകൂടി പ്രകൃതി സന്തുലനം നഷ്ട പ്പെടാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവുകയും ചെയ്തു .ഇത് പ്രകൃതിയിൽ കാലാവസ്ഥാവ്യതിയാനങ്ങൾ വരുത്തുന്നതിനും അന്തരീക്ഷത്തിലെ പ്രാണവായു, ഭൗമോപരിതലത്തിലെ ജലം, മണ്ണ് എല്ലാം മലിനമാക്കപ്പെട്ട കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളിലേക്ക് എത്തിച്ചേർന്നു. അതു കൊണ്ട്കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള ഋതുക്കളുടെ ഗതിമാറി പ്പോക്ക് അമ്പരപ്പുള വാക്കുന്ന രീതിയിലാണ് .പ്രകൃതി അതിൻറെ ഗതിക്കനുസരിച്ച് ഒഴുകുക തന്നെ ചെയ്യും പക്ഷേ മനുഷ്യൻ ഭൂമുഖത്ത് ഉണ്ടാവണമെന്നില്ല .

1935 ബ്രിട്ടീഷ് എഴുത്തുകാരൻ നീൽഗ്രാൻഡ് എഴുതിയ ഒരു നാടകം ഉണ്ട് "ദി ലാസ്റ്റ് വാർ "ലോക രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ പരസ്പരം ജൈവായുധങ്ങൾ പ്രയോഗിച്ച് വൈറസുകൾ ഭൂമിയിലെ മനുഷ്യനെ ഇല്ലാതാക്കുന്നു .മനുഷ്യൻ ഇല്ലാത്ത ഭൂമിയിൽ മൃഗങ്ങൾ തമ്മിലുള്ള സമ്മേളനം നടത്തുന്നതാണ് നാടകത്തിലെ ഇതിവൃത്തം. ഇതിനിടയിൽ വൈറസും കയറിവരുന്നു .താൻ എത്രമാത്രം അപകടകാരി യാണെന്ന് മനസ്സിലാക്കിയിട്ടും തന്നെ ലാബുകളിൽ തീറ്റിപ്പോറ്റി മാനവ ശാസ്ത്രജ്ഞന്മാർ സർവ്വനാശത്തിന് വഴിയൊരുക്കി എന്നാണ് വൈറസിന് പറയാനുണ്ടായിരുന്നത്. ശാസ്ത്രമാണ് എല്ലാം എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ്റെ സകല അഹന്തകളും അവസാനിച്ചിരിക്കുന്നു; എന്ന ആശയത്തിലൂടെ ആണ് നാടകം പുരോഗമിക്കുന്നത് .നവ കാലഘട്ടത്തിൽ ഈ നാടകം തരുന്ന ചിന്തകൾ വളരെ പ്രസക്തമാണ്.

പ്രപഞ്ചം നമ്മുടേത് മാത്രമല്ലെന്നും മനുഷ്യൻ പാരസ്പര്യത്തിലെ ഒരു കണ്ണി മാത്രമാണെന്നും ഇന്നോളം കണ്ടെത്തിയ അറിവുകൾ ഇനി അറിയാനുള്ളതിനെഅപേക്ഷിച്ച് നിസ്സാരം ആണെന്നും [known is a little but unknown is an ocean] ഉള്ള തിരിച്ചറിവ് നേടി, പ്രകൃതിയെ അതിൻറെ സന്തുലനം നിലനിർത്തി മുന്നോട്ടു പോയാൽ മാത്രമേ ഭാവിയിലെ മനുഷ്യ ജീവിതം സുഖകരമാവുകയുള്ളൂ. ഇല്ലെങ്കിൽ ,ഒരുപാട് സ്പീഷീസുകൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതുപോലെ ഹോമോസാപ്പിയൻസ് ,എന്ന ജീവിവർഗ്ഗം ഭൂമുഖത്തുനിന്ന് നിഷ്കാസനം ചെയ്യപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .അതു കൊണ്ട്,നമുക്ക് ഈ പ്രകൃതിയെ അതിൻറെ സ്വച്ഛ ശാന്തമായ ശീതളിമ യെ പോറലേൽപ്പിക്കാതെ നിലനിർത്തി, ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി പ്രകൃതിയാകുന്ന അമ്മ നൽകുന്ന മുലപ്പാൽ കുടിച്ച് നമുക്ക് സംരക്ഷിക്കാം

ദേവനന്ദ കെ
8 E ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം