എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ലിറ്റിൽകൈറ്റ്സ്/2024-27
{Lkframe/Pages}}
| 19049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19049 |
| യൂണിറ്റ് നമ്പർ | 19049/ |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | Malappuram |
| വിദ്യാഭ്യാസ ജില്ല | Trur |
| ഉപജില്ല | ponnani |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sameera |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Faseela |
| അവസാനം തിരുത്തിയത് | |
| 06-10-2025 | Mighss |
ലിറ്റിൽ കൈറ്റ് ലിസ്റ്റ്
ROBOTIC EXPO- 2025
+എം ഐ എച്ച്എസ്എസ് ഫോർ ഗേൾസ് പുതുപൊന്നാനിയിൽ റോബോട്ടിക്ക് എക്സിബിഷൻ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.സ്ട്രീറ്റ് ലൈറ്റ് ,സെൻസർ ,എൽഇഡി തുടങ്ങിയവ എക്സ്പോയിൽ ഉണ്ടായിരുന്നു .എക്സ്പോയിൽ ഹെഡ്മാസ്റ്റർ ജർജീസ് റഹ്മാൻ എസ് ഐ ടി സി അക്ബർഷ തുടങ്ങിയവർ പങ്കെടുത്തു
റോബോർട്ടിക്ക് പരിശീലനം GFUPS KADAVANAD- 2025 =
+കടവനാട് ജി എഫ് യുപിഎസ് സ്കൂളിലെ കുട്ടികൾക്ക് എം ഐ ഗേൾസിലെ little kite അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ട് ക്ലാസ് സംഘടിപ്പിച്ചു.റോബോട്ടിനെ കുറിച്ച് പരിചയപ്പെടുത്തുകയും യൂനോ ആർഡി നോ എന്നിവയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.6 7 ക്ലാസിലെ കുട്ടികൾക്കുള്ള ഈ ക്ലാസ് വളരെ നന്നായിരുന്നു കുട്ടികൾ സ്വയം കിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്തു കൈറ്റ് മിസ്ട്രാസ്മാർ ഫാത്തിമത്ത് ഫസീല ,സമീറ എന്നിവർ സംസാരിച്ചു
ഉബുണ്ടു 22.04 - ഇൻസ്റ്റലേഷൻ ഫെസ്റ്റ്
പ്ലസ് വൺ ഏകജാലകം - ഹെൽപ് ഡസ്ക്
2025 മെയ് 19
എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി
പ്ലസ് വൺ ഏകജാലകം - ഹെൽപ്ഡെസ്ക്
എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനിയിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 2025 -26 വർഷത്തെ പ്ലസ് വൺ ആലോട്മെന്റുമായി ബന്ധപ്പെട്ട് 2025 മെയ് 19 ന് ഹെൽപ്ഡെസ്ക് സങ്കടിപ്പിച്ചു. സ്‍കൂളിലെ പ്രിൻസിപ്പാൾ മനാഫ് സാർ, എച്ച് എം ജർജീസു റഹ്മാൻ എന്നിവർ ഉൽഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സിലെ 10 കുട്ടികൾ പങ്കെടുക്കുകയും 12 ഓളം കുട്ടികളുടെ അലോട്മെന്റ് വളരെ ഭംഗിയായി നടത്തുകയും ചെയ്തു. സ്‍കൂളിന്റെ എസ് ഐ ടി സി അക്ബർഷ സർ, ഫസീല ടീച്ചർ, സമീറ ടീച്ചർ, നഫ്‌സി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.
കുരുന്നുകളോടൊപ്പം
2025 മെയ് 19
എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി
പ്പുതുപൊന്നാനി എം ഐ എച്ച്എസ്എസ് ഫോർ ഗേൾസ് "ലിറ്റിൽ കൈറ്റ്സ്" ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ *കുട്ടികളിലെ മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗം" എന്ന വിഷയത്തെ ആസ്പദമാക്കി 27.05-2025ന് കടവനാട് അംഗനവാടിയിൽ വച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.എം ഐ ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പത്തോളം കുട്ടികൾ പങ്കെടുക്കുകയും, അംഗനവാടി കുട്ടികളും, രക്ഷിതാക്കളുമായി 60 ഓളം ആളുകൾ ക്ലാസിൽ പങ്കെടുക്കുകയുമുണ്ടായി. കടവനാട് അംഗനവാടി ലക്ഷ്മി ടീച്ചറുടെ അധ്യക്ഷതയിൽ പൊന്നാനി മുനിസിപ്പാലിറ്റി 25ാം വാർഡ് കൗൺസിലർ ആയിശ ഉദ്ഘാടനം ചെയ്തു. ശ്രീമതി. ഫാത്തിമത്ത് ഫസീല, സമീറ പിടി,നഫ്സിയ ടീച്ചർ, ശ്രീ.അക്ബർ ഷാ പി എൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
റോഡ് സുരക്ഷ ബോധവൽക്കരണം
2025 ജൂൺ 3
എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി
റോഡ് സുരക്ഷ ബോധവൽക്കരണം
എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനിയിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 2025 -26 വർഷത്തെ റോഡ് സുരക്ഷ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് 2025 ജൂൺ 3 ബോധവൽക്കരണം സങ്കടിപ്പിച്ചു. സ്‍കൂളിലെ പ്രിൻസിപ്പാൾ മനാഫ് സാർ, എച്ച് എം ജർജീസു റഹ്മാൻ എന്നിവർ ഉൽഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സിലെ 15 കുട്ടികൾ പങ്കെടുക്കുകയും400 ഓളംവരുന്ന കുട്ടികൾക്ക് ,driver മാർക്ക് റോഡ് സുരക്ഷ ബോധവൽക്കരണം വളരെ ഭംഗിയായി നടത്തുകയും ചെയ്തു. സ്‍കൂളിന്റെ എസ് ഐ ടി സി അക്ബർഷ സർ, ഫസീല ടീച്ചർ, സമീറ ടീച്ചർ, നഫ്‌സി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.
ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
പുതുപൊന്നാനി എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ്
2025 ജൂലൈ ഒന്ന്
പുതുപൊന്നാനി എം ഐ എച്ച്എസ്എസ് ഫോർ ഗേൾസിലെ "ലിറ്റിൽ കൈറ്റ്സ്" ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. 2025 ജൂലൈ ഒന്നിന് ചൊവ്വാഴ്ച ഹോപ്പ് എം എസ് എസ് സ്പെഷ്യൽ സ്കൂളിൽ വച്ച് നടന്ന പരിശീലനത്തിൽ എം ഐ ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പന്ത്രണ്ടോളം കുട്ടികൾ ക്ലാസ്സിന് നേതൃത്വം കൊടുക്കുകയും 20 ഓളം ഭിന്നശേഷി കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.
ഹോപ്പ് എം എസ് എസ് സ്പെഷ്യൽ സ്കൂളിലെ അജ്മൽ സാർ സ്വാഗതവും,പ്രധാനധ്യാപിക റൈജി ടീച്ചർ പരിപാടി ഉദ്ഘാടനവും ചെയ്തു. ശ്രീമതി. ഫാത്തിമത്ത് ഫസീല, സമീറ പിടി,നഫ്സിയ ടീച്ചർ, ശ്രീ.അക്ബർ ഷാ പി എൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.





































