=

SAY NOT TO DRUGS ക്യാമ്പയ്നുമായി ബന്ധപ്പെട്ടു നടത്തിയ പ്രബന്ധരചനയിൽ നിന്നും

SAY NOT TO DRUGS

മനുഷ്യ ജീവിതത്തെ നശിപ്പിക്കുന്ന ഒരു പ്രധാന വസ്തുവാണ് ലഹരി. ലഹരി ഒരു മനുഷ്യന്റെ (വ്യക്തിയുടെ)ജീവിതം ഇല്ലാതാക്കുന്നു.നാടിന്റെ പ്രതീക്ഷയായ യുവാക്കളും കൗമാരക്കാരും ഇന്ന് ലഹരിക്ക് അടിമയായിപ്പോയി കൊണ്ടിരിക്കുന്നു. ലഹരി പദാർത്ഥങ്ങൾ ഒരു വ്യക്തിയുടെ മാത്രമല്ല ഒരു ജനതയുടെയും നാടിന്റെയും ശാപമാണ്. നിരവധി ലഹരി വസ്തുക്കൾ ഇന്ന് സമൂഹത്തിൽ ലഭ്യമാണ്.മയക്കുമരുന്ന്,കള്ള്,കഞ്ചാവ്,MDMA,തുടങ്ങീ ഒരുപാട് ലഹരി വസ്തുക്കൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട് . തമാശയ്കകു വേണ്ടി തുടങ്ങുന്നു.സുഹൃത്തുക്കളുടെ നിർബന്ധം മൂലവും തുടങ്ങി അത് പിന്നീട് വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നുന്നു.ലഹരി വസ്തുക്കൾ ഉപയോഗിച്ച് കഴിയുമ്പോൾ ഭക്ഷണവും വെള്ളവും പോലെ ലഹരിയും ജീവിതത്തിൽ ഒഴിച്ച്കൂടാനാവാത്ത ഒരു ദൈനംദിക ആവശ്യമായിമാറുന്നു. മാത്രമല്ല, ലഹരിവസ്തുക്കളുടെ ഉപയോഗം മാനസികമായും ശാരീരികമായും സാമൂഹികമായും ബാധിക്കുന്നു.നിരവധിരോഗങ്ങൾക്കും കാരണമാകുന്നു.ലഹരി പദാർത്ഥങ്ങൾ തലച്ചോറിലുണ്ടാക്കുന്ന പ്രവ‍ർത്തനങ്ങൾ ചിന്തിക്കാനും നല്ല തീരുമാനങ്ങൾ എടുക്കാനും,സ്വഭാവത്തെ നിയന്ത്രിക്കാനും കഴിയാതെയാകുന്നു. തന്മൂലം എല്ലാ ദിവസവും ലഹരി ഉപയോക്കാതെ ജീവിക്കാനാവാത്ത അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ചെറിയ അള,വിൽ പോലും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്. അതുകൊണ്ട് നാളയുടെ നല്ലതിനായ് നമുക്ക് ലഹരിയോട് NO പറയാം…

SAY NO TO DRUGS