എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കാർന്നു തിന്നാതിരിക്കട്ടെ.

കാർന്നു തിന്നാതിരിക്കട്ടെ

ഈശ്വരാ എനിക്ക് കൊറോണ വന്നെന്നോ? ഇതെങ്ങിനെ സംഭവിക്കാൻ. ഞാൻ സർക്കാർ പറഞ്ഞിരുന്ന എല്ലാ കാര്യങ്ങളും അനുസരിച്ച് പോന്നിരുന്നത് അല്ലേ. കൊറോണ പകർച്ചവ്യാധിയെ തടയുന്നതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടിയപ്പോൾ എന്റെ സ്കൂളും അടച്ചതാണല്ലോ. അന്നുമുതൽ ഞാൻ എന്റെ വീട്ടിൽ നിന്നും പുറത്തേക്കു ഒരു വട്ടം പോലും ഇറങ്ങിയില്ല. എന്റെ ജനലിലൂടെ ഞാൻ ആകാശം കണ്ടിരുന്നു. മാനത്തു പറന്നു നടക്കുന്ന പക്ഷികളെ കണ്ടിരുന്നു. സർക്കാർ തന്നിരുന്ന നിബന്ധനകൾ വെട്ടിച്ച് റോഡിൽ ഇറങ്ങി നടന്നിരുന്ന ചുരുക്കം ചില മനുഷ്യരെയും ചിലപ്പോൾ ഞാൻ കണ്ടിരുന്നു. അതല്ലാതെ ഞാൻ ഒരു കൊറോണ രോഗിയെയും കണ്ടിട്ടില്ല, സ്പർശിച്ചിട്ടില്ല. അവർ സഞ്ചരിച്ചിരുന്ന വഴികളീലൂടെ സഞ്ചരിച്ചില്ല. അവർ യാത്രചെയ്ത വാഹനങ്ങളിൽ കയറിയിട്ടില്ല. ആരുമായും ഒരു വിധത്തിലും ഇടപ്പെട്ടിട്ടില്ല. എന്നിട്ടും എനിക്ക് കൊറോണ പിടിപ്പെട്ടെന്നോ ഈശ്വരാ. എന്റെ ദേഹം നന്നായി പനിക്കുന്നുണ്ടല്ലോ, നല്ല ശരീരം വേദനയും ഉണ്ട്, ശ്വസിക്കുന്നതിനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. ലക്ഷണങ്ങൾ ഒക്കെ നോക്കുമ്പോൾ എന്നിലും കൊറോണ വൈറസ് കടന്നു കൂടിയതുപോലെ. ഞാൻ മാധ്യമങ്ങളിലുടെ പരിചയപ്പെട്ട ദിശ യുടെ നമ്പറിലേക്കു വിളിച്ചു. എത്രപെട്ടെന്നാണ് എന്റെ കോൾ അവർ അറ്റന്റ് ചെയ്തത്. എന്റെ ലക്ഷണങ്ങൾ കേട്ട ആരോഗ്യപ്രവർത്തകർ എന്നെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ എനിക്ക് അസുഖം സ്ഥിരീകരിച്ചു. അവിടത്തെ ചികിത്സകൾ എത്രയും പെട്ടെന്ന് അവർ എനിക്ക് നൽകാൻ തുടങ്ങി. അവിടെ എന്നെ പോലെ എത്ര രോഗികൾ. എല്ലാവരെയും എത്ര കൃത്യതയോടെ ചികിത്സിക്കുന്നു. മരുന്നുകൾ തരുന്നു. എന്തുമരുന്നാവാം അവർ തരുന്നത് . സാധാരണ പനിക്കും ശ്വാസതടസ്സത്തിനും തരുന്ന മരുന്നുകൾ തന്നെയാകാം. അവിടുത്തെ പരിചരണവും , ഭക്ഷണവും, ശുചിത്വവും എത്രപെട്ടെന്നാണ് എന്നെ രോഗവിമുക്തനാക്കിയത്. ഈശ്വരാ ഇന്ന് എന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും. കൊറോണ ബാധിച്ച് അസുഖം ഭേദമായി ആശുപത്രിവിടാൻ കഴിഞ്ഞ രോഗികളുടെ കൂൂട്ട്ത്തിൽ ഞാനും. എന്നാവും ഈ വൈറസ് വന്നത്? എവിടെനിന്നാവും ഇതിന്റെ ഉത്ഭവം? എന്തായാലും ഇത് ഒരു മഹാമാരിയാണ്. എനിക്ക് വന്നപ്പോൾ അതിന്റെ തീവ്രത എനിക്കു മനസ്സിലായി. ഞാൻ പ്രാർത്ഥിക്കുന്നു എന്നെ ശുശ്രൂഷിച്ചവർക്കുവേണ്ടി, ഈ ലോകത്തിനു വേണ്ടി. ഇനി ഈ രോഗം ഈ ലോകത്തെ കാർന്നു തിന്നാതിരിക്കട്ടെ.

ആൻമേരി ബിജു
9 സി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കഥ