ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും

ശുചിത്വശീലങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്.പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നു.ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണ്.ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം .എന്നിട്ടും ശുചിത്വമില്ലായ്മയിൽ നാം ജീവിക്കുന്നു .നമ്മുടെ ജീവിതശൈലിയിലും ശീലങ്ങളിലും മനോഭാവങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട് .മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും വസ്തുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം .വ്യക്തിഗത ശീലങ്ങൾ പാലിക്കുക .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും ഒഴിവാക്കാൻ നമുക്ക് കഴിയും

അക്ഷയ എ എസ്
4B ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം