ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27
29010-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 29010 |
ബാച്ച് | 2024-27 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ലീഡർ | ഭദ്ര വിനോദ് |
ഡെപ്യൂട്ടി ലീഡർ | അച്ചു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്‍മിത പരമേശ്വരൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബില്ലറ്റ് മാത്യു |
അവസാനം തിരുത്തിയത് | |
02-06-2025 | Smitha harilal |
ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ(2024-27)
പുതിയ ബാച്ചിലേക്കുള്ള എട്ടാം ക്ലാസ്സിലെ കുട്ടികളെ പ്രവേശന പരീക്ഷയ്ക്കായി LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് വിൿടേഴ്സ് ചാനലിലെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലന പരിപാടികളും നൽകി. 2024 ജൂൺ 13ന് നടന്ന അഭിരുചി പരീക്ഷയിൽ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു.അവരുടെ ക്ളാസുകൾ നടന്നു വരുന്നു.
സമ്മർക്യാമ്പ് 2025
2024-27 ബാച്ച് ലിറ്റിൽകൈറ്റ്‍സ് കുട്ടികളുടെ സമ്മർക്യാമ്പിന്റെ ഒന്നാംഘട്ടം 2025 മെയ് 26ന് കുടയത്തൂർ ഗവൺമെന്റ് ഹൈസ്‍ക്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.മുട്ടം ടെക്നിക്കൽ ഹൈസ്‍ക്കൂൾ അദ്ധ്യാപിക ശ്രീമതി. പ്രീതാകുമാരി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ യൂണിറ്റിലെ 19 കുട്ടികൾ പങ്കെടുത്തു.ഈ സ്‍ക്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി.ബിലറ്റ് മാത്യു ടീച്ചർ ക്യാമ്പിൽ സന്നിഹിതയായിരുന്നു.