എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം/എന്റെ മുറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മുറ്റം

എത്രയെത്ര പൂക്കൾ
 എന്തു നല്ല പൂക്കൾ
വീടിനും മനസ്സിനും മോടി നൽകും പൂക്കൾ
തെച്ചിപ്പൂവിന് രക്തനിറം
വെള്ള നിറത്തിൽ പിച്ചിപ്പൂ
വാടാമല്ലി വയ്‌ലറ്റിൽ
മഞ്ഞനിറത്തിൽ കൊന്നപ്പൂ
ചെണ്ടുമല്ലി ഓറഞ്ചിൽ
നീലനിറത്തിൽ ശംഖുപുഷ്പം
മുക്കുറ്റിക്കോ സ്വർണനിറം
റോസ് നിറത്തിൽ പനിനീർപൂ
എന്തു നല്ല കാഴ്ച
എന്റെ മുറ്റക്കാഴ്ച
എന്നുമെന്റെ കൂടെ
എന്നാൽ ഞാൻ മറന്ന കാഴ്ച !
 

വൈഷ്ണവി. എസ്
6 B എം. എം. യു. പി. സ്കൂൾ, പുതുപ്പരിയാരം
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത