കണിക്കൊന്നകൾ നിറയെ പൂവിട്ടല്ലോ
വിത്തും കൈക്കോട്ടും വിഷുവുമില്ല
എങ്ങും നിറയും മൗനം മാത്രം
മഹാമാരിത൯ ഭയപ്പാടുകളും
ആരോരുമറിയാതെ മരണം വിളിപ്പാടകലെ
ഉറ്റവരെ വേ൪പ്പെട്ട് അകന്നുപോം
ആത്മാക്കളുടെ വിലാപം മാത്രം
മതമില്ല ജാതിയില്ല നാപജപങ്ങളില്ല
അഭിമാനത്തി൯ ക്ഷേത്രഗോപുരങ്ങൾ
വെറും നോക്കുകുത്തികൾ.......
ദൈവനാമം പറഞ്ഞ് ഇന്നലെ പോരടിച്ചവ൪
എവിടെയോ പോയി മറഞ്ഞു
മഹാമാരിത൯ താണ്ഡവം നിറഞ്ഞാടും
ഭൂമിയിൽ മാനവാ നമുക്ക് ഒന്നു ചേരാം
ഭൂമിദേവിത൯ പ്രാണ൯ കാക്കാം
വിശക്കുന്നവന് അന്നമേകാം
നമ്മൾ ചെയ്തോരപരാധത്തിന് മാപ്പിരക്കാം....
നല്ലൊരു നാളേക്കായ് കാത്തിരിക്കാം......