ലോക്ക് ഡൗൺ

കോവിഡ് 19 കാരണം ഇപ്പോൾ ലോകം മുഴുവൻ ലോക്ക് ഡൗൺ ആണ്. കോവിഡ് 19 നേരിടാൻ നമ്മൾ എല്ലാവരിൽ നിന്നും സാമൂഹിക അകലം പാലിക്കുക. സാമൂഹികവും പരസ്പരവുമായ ദൂരം പാലിക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളും ഏറിയും കുറഞ്ഞും പരീക്ഷിക്കുന്ന മാർഗമാണ് ലോക്ക് ഡൗൺ. രോഗവ്യാപനം തടയാൻ ആവശ്യം വേണ്ടുന്ന ഘടകമാണ് അടച്ച് പൂട്ടൽ. ഈ അടച്ച് പൂട്ടലിൽ നമുക്ക് ഒരുപാട് നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവാം. അതിനെയും മറികടന്ന് മാനസിക ഉല്ലാസം കണ്ടെത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

തുമ്മുമ്പോൾ കൈവെച്ചോ തുണി ഉപയോഗിച്ചോ മറയ്ക്കുക, അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കുക, ആവശ്യത്തിന് പുറത്ത് പോകുമ്പോൾ മാസ്ക് വെച്ചോ ടവ്വൽ വെച്ചോ മറയ്ക്കുക, പനിയോ, ജലദോഷമോ, ചുമയോ, തുമ്മലോ ഉള്ളവർ പുറത്തിറങ്ങാതിരിക്കുക, പുറത്ത് പോയി വന്നാൽ സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈയും മുഖവുമെല്ലാം വൃത്തിയാക്കുക .ഇത്രയും ചെയ്താൽ നമുക്ക് കോവിഡിനെ കുറച്ചെങ്കിലും നേരിടാം.


കുട്ടികളായ നമുക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാം.വീട്ടിൽ അമ്മയെ സഹായിച്ചും തൊടിയിലെ പച്ചക്കറികൃകൃഷിയും പൂന്തോട്ടവും അങ്ങിനെയെല്ലാം. ഇതിനൊക്കെ സമയം കണ്ടെത്തുമ്പോൾ ലോക്ക് ഡൗൺ കാലത്തെ പിരിമുറുക്കം കുറയ്ക്കാം. മാനസികമായും ശാരീരികമായും സന്തോഷം ലഭിക്കുക എന്നത് തന്നെ രോഗ പ്രതിരോധത്തിന്റെ ആദ്യ മരുന്നാണ്


വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ ജീവിതശൈലീ രോഗങ്ങളേയും പകർച്ച വ്യാധികളേയും ഒരു പരിധി വരെ തടയാം. വ്യായാമവും വിശ്രമവും അത്യാവശ്യഘടകങ്ങളാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കുണ്ടാകുന്ന വ്യതിയാനമാണ് മനുഷ്യസാമൂഹ്യത്തെ ബാധിക്കുന്ന ഇത്തരം അസുഖങ്ങൾ. വീടും പരിസരവും വൃത്തിയാക്കുന്നതിലും പിന്നോട്ടു പോയിരിക്കുകയാണ് നാം . മലിന ജലം സംസ്കരിക്കുന്നതിലും പൊതുസ്ഥലങ്ങൾ ശുചിയാക്കി സൂക്ഷിക്കുന്നതിലും നമ്മൾ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. പ്രകൃതിയും ജൈവ വൈവിധ്യമായ ആവാസ വ്യവസ്ഥയുമൊക്കെ സംരക്ഷിക്കുക്കയും പരിപാലിക്കുകയും ചെയ്താൽ മാത്രമേ ഇനി മനുഷ്യന് നിലനിൽപ്പുള്ളൂ എന്ന സത്യം നമ്മുടെ മുന്നിൽ തുറന്ന് കാട്ടുകയാണ് ഇപ്പോഴത്തെ ഈ അവസ്ഥ.

            ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ലോക്ക് ഡൗൺ കാലത്ത് നാം ശ്രമിക്കണം. ശുചിത്വം ഒരു സംസ്ക്കാരവും ശീലവുമാണ്. ഇത് ഓരോ വ്യക്തിയുടെയും സ്വഭാവവും ഘടനയുമായി വളർത്തിയെടുക്കണം.
        ശുചിത്വം പുറമെ മാത്രം ഉണ്ടായിരിക്കേണ്ട ഒരു സംഗതിയല്ല. ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ഉൾക്കൊള്ളുന്ന ഒന്നാണ്. അത് മുറുക്കെപ്പിടിക്കാൻ നാം ഓരോരുത്തരും ശ്രമിക്കുക.
ലംഹ കദീജ. പി
5 A ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം