സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി
ക്ഷണിക്കാതെ എത്തിയ അതിഥി
ഒരിക്കൽ ഹുവാൻ എന്ന ഗ്രാമത്തിൽ കുറെയധികം ആളുകൾ ജീവിച്ചിരുന്നു. അവർ എല്ലാം കൃഷി ചെയ്‍താണ് ജീവിക്കുന്നത്. പച്ചപ്പു നിറഞ്ഞ ഗ്രാമം. എല്ലാംകൊണ്ടും നല്ല കാലാവസ്ഥ. ഒരു അവധിക്കാലം ആണ്, അതിനാൽ കുട്ടികളെല്ലാം വീടുകളിൽ ഉണ്ട്. എല്ലാവരുടെയും മനസ്സിൽ പലതരം ചിന്തകളും ആഗ്രഹങ്ങളും ഉണ്ട്. ഈ അവധിക്കാലത്ത് എന്ത് ചെയ്യണം? എവിടെ പോകണം? എന്നൊക്കെ. സോനുവും മോനുവും സഹോദരന്മാർ ആയിരുന്നു. ആ ഗ്രാമത്തിലെ വലിയ കർഷകരായിരുന്ന അവർ വളരെ സന്തോഷത്തോടും ഐക്യത്തോടു കൂടിയുമാണ് ജീവിക്കുന്നത്. സോനുവിന്റെ ഭാര്യയാണ് ജാനകി. മറ്റു കർഷകർ അവരുടെ അടുത്തു നിന്ന് നല്ല ഇനം വിത്തുകൾ വാങ്ങുമായിരുന്നു. അങ്ങനെ നല്ല നെല്ലുകൾ വിളയിച്ച് സന്തോഷത്തോടെയാണ് ആ ഗ്രാമവാസികളുടെ ജീവിതം മുൻപോട്ടു പൊയ്‍ക്കൊണ്ടിരുന്നത്. ആ ഗ്രാമത്തിൽ വലിയ ഒരു ആൽമരം ഉണ്ടായിരുന്നു. കൃഷി കഴിഞ്ഞു കർഷകർക്ക് വിശ്രമിക്കാനും, വൈകുന്നേരങ്ങളിൽ മുതിർന്നവർക്ക് ഒത്തു കൂടുവാനും, കുുട്ടികൾക്ക് പലതരം കളികൾ കളിക്കുവാനുള്ള സ്ഥലമായിരുന്നു ഈ വൃക്ഷ ചുവട്. അങ്ങനെ ശാന്തമായും സമാധാനമായി ദിവസങ്ങൾ കടന്നു പോയി. കാലാവസ്ഥയിൽ ഒരു മാറ്റം ഉണ്ടായി. എന്തോ ഒരു ആപത്ത് വരുന്നതിനുള്ള സൂചന ആയിരിക്കുമെന്ന് ആ ഗ്രാമവാസികൾ പരസ്‍പരം പറയാൻ തുടങ്ങി. അവരുടെ വിളകൾ എല്ലാം നശിച്ചു. കർഷകരുടെ ജീവിതം വലിയ ദുരിതത്തിലായി. അവർക്ക് വേറെ ജോലി ചെയ്‍തു ജീവിതമാർഗം കണ്ടെത്താനും അറിയില്ല. ആഹാരത്തിന് ക്ഷാമമുണ്ടായി. എല്ലാവരും തന്റെ വളർത്തു മൃഗങ്ങളെയും മറ്റും കൊന്നു തിന്നാൻ തുടങ്ങി. അവരുടെ ജീവിതം കലുഷിതമായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചിലർക്ക് പലതരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. ആ രോഗം മൂർച്ഛിച്ചു ചിലർ മരണമടയുകയും ചെയ്‍തു. എന്ത് ചെയ്യണമെന്ന് ആ ഗ്രാമത്തിൽ ഉള്ളവർക്ക് അറിയില്ല. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു. ഈ രോഗം മറ്റ് ആളുകളിലേക്ക് പകരാൻ തുടങ്ങി. അവർ അടുത്തുള്ള ആശുപത്രിയെ ആശ്രയിച്ചു. പിന്നീട് ആണ് അവർക്ക് മനസ്സിലായത് ഇത് ഒരു വൈറസ് മൂലമാണ് ഈ രോഗം ഉണ്ടായതെന്ന്. അതിനെ കൊറോണ എന്ന പേരും നൽകി. ആളുകളെല്ലാം ഭീതിയിലായി. അവരോട് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്‍ക്കിടെ നന്നായി വൃത്തിയാക്കുവാൻ പറഞ്ഞു. വീടിനു പുറത്തേക്ക് പോകരുതെന്ന നിർദ്ദേശവും നൽകി. എല്ലാവർക്കും വേണ്ടുന്ന ആഹാര സാധനങ്ങൾ വീട്ടിലെത്തിച്ചു. അങ്ങനെ എല്ലാ നിർദ്ദേശങ്ങളും അവർ അക്ഷരംപ്രതി അനുസരിച്ചു. കൊറോണ എന്ന രോഗത്തിന്റെ പിടിയിൽനിന്ന് ആ ഗ്രാമം രക്ഷപ്പെട്ടു. അവരുടെ എല്ലാം രോഗങ്ങൾ ഭേദമായി. അവർ ഈശ്വരന് നന്ദി പറഞ്ഞു. എല്ലാവരും സന്തോഷത്തോടുകൂടി ജീവിക്കാൻ തുടങ്ങി. വീണ്ടും ഗ്രാമത്തിലുള്ളവർ കൃഷി ചെയ്യാൻ ആരംഭിച്ചു. പഴയ ശാന്തിയും സമാധാനവും ആ ഗ്രാമത്തിൽ തിരിച്ചെത്തി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ