സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/പകർച്ചവ്യാധി - ഉപന്യാസം - അലീന മരിയ സണ്ണി
പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനവും
ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പര ആശ്രമത്തിലും സഹ വർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘട്ടങ്ങളെ പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും. എങ്കിൽ മാത്രമേ മനുഷ്യ സമൂഹത്തിന് തന്നെ നിലനിൽപ്പുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറികഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറികൊണ്ടിരിക്കുന്നു . പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവ ആയതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണവിധേയം ആയിരുന്ന പലതരം വൈറസുകൾ കേരളത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമായത്. കൂടാതെ മാലിന്യ ജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസരശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നു. മഞ്ഞപ്പിത്തം , എലിപ്പനി , ഡെങ്കിപ്പനി, മലമ്പനി, പകർച്ചപ്പനി, തുടങ്ങിയവ ഇന്ന് നമ്മുടെ പ്രദേശത്ത് പിടിപെടുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. കൊതുകുകളുടെ ക്രമാതീതമായ വർധനവും ശുദ്ധജല ദൗർലഭ്യവും ആണ് മിക്ക പകർച്ചവ്യാധികളുടെ പ്രധാനകാരണം .വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം തന്നെ പരിസര ശുചിത്വം പാലിക്കണം .എല്ലാ മനുഷ്യർക്കും ശുചിത്വം ആവശ്യമാണ്.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം