സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| 22051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22051 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 16 |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശൂർ |
| ഉപജില്ല | തൃശൂർ ഈസ്റ്റ് |
| ലീഡർ | ആൽബിൻ സി ജെ |
| ഡെപ്യൂട്ടി ലീഡർ | ആരോൺ എബിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിജി ആന്റണി എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജീന ജോസ് |
| അവസാനം തിരുത്തിയത് | |
| 30-05-2025 | 22051 |
2024_2027 പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അംഗത്വം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ യോഗം വിളിച്ചു ചേർത്തു.ജൂൺ 15ന് നടക്കുന്ന അഭിരുചി പരീക്ഷയുടെ വിശദാംശങ്ങൾ കുട്ടികളെ അറിയിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിന് അംഗത്വം നേടുന്നതിനുമുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്ന് കൊണ്ടുവരാനുള്ള നിർദ്ദേശം വിദ്യാർഥികൾക്ക് നൽകി.കൈറ്റ്സ് മിസ്ട്രസ് മാരുടെ നേതൃത്വത്തിൽ ജൂൺ 15 ആം തീയതി രാവിലെ 10 മണി പരീക്ഷകൾ ആരംഭിച്ചു.അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നതിനുശേഷം പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങൾ തുടങ്ങി.
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴിന് സെന്റ്തോമസ് തോപ്പ് സ്കൂളിൽ നടന്നു. റിസോഴ്സ് പേഴ്സണായി കൈറ്റ് ഓഫീസിൽ നിന്നും പ്രസീത ടീച്ചർ വന്ന ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്ഓപ്പൺ ടൂൾസ് ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം സ്ക്രാച്ച് പ്രോഗ്രാമിലൂടെ ഗെയിം നിർമ്മാണം ആർഡിനോ ഉപയോഗിച്ച് ഫീഡിങ് ഹെൻസ്നിർമ്മാണം എന്നിവ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തു.
2024-2027 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള യോഗം
ആഗസ്റ്റ് 7 പ്രീലിമിനറി ക്യാമ്പിനോട് കൂടി തന്നെ 2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ മാതാപിതാക്കൾക്കുള്ള യോഗം പ്രസീത ടീച്ചർ നേതൃത്വം നൽകി. സ്വാഗതം ഹെഡ്മിസ്ട്രസ് ഷേർളി ആന്റണി ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് സംഘടനയിൽ ചേരുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന വിഷയങ്ങളും അതുമായി അവർ നേടുന്ന ഗ്രേസ് മാർക്കുകളും അതിനെക്കുറിച്ചും മൂന്നുവർഷം അവർ ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി പ്രസീത. ടീച്ചർ ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകി.കൈറ്റ് മിസ്ട്രസ് ലിജി ടീച്ചർ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ്(27/05/2025)
സ്കൂൾ ക്യാമ്പ് 2025 മെയ് 27 തീയതി നടത്തുകയുണ്ടായി. ഒമ്പതരയോടെ ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ഷേർ ളി ടീച്ചർ നിർവഹിച്ചു. ക്യാമ്പ് നയിക്കാൻ എത്തിച്ചേർന്ന കൈറ്റ് മിസ്ട്രസ് ഷെറി വിൻസൺ ടീച്ചറെയും ലിറ്റിൽ കൈറ്റ് സംഘങ്ങളെയും ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്തു. ഇന്റേണൽ ആർപിയായി ജീന ജോസ് ടീച്ചർ പങ്കെടുത്തു. സോഷ്യൽ മീഡിയയുടെ ഉപയോഗം വളരെ കൂടിയിരിക്കുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ക്വിസ് എന്ന ചെറിയ മഞ്ഞുരുകൾ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തരംതിരിച്ചു. വാട്സപ്പ് യൂട്യൂബ് ത്രെഡ്സ് തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പേരുകൾ ഓരോ ഗ്രൂപ്പിനും നൽകി. തുടർന്ന് ഓരോ ഗ്രൂപ്പും റീൽസ് നിർമ്മാണത്തിൽ പങ്കെടുത്തു. ഓരോ ഗ്രൂപ്പും വളരെ മനോഹരമായി റിയൽസ് എടുക്കുകയും അവതരിപ്പിക്കുകയും ചെയ്തു. പ്രമോ വീ ഡിയോകളുടെയും മറ്റു വീഡിയോകളും എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസെടുത്തു.ഡി എസ് എൽ ആർ ക്യാമറ എങ്ങനെയാണ് വ്യക്തമായി ഉപയോഗിക്കേണ്ടത് എന്ന കുട്ടികൾക്ക് വിവരിച്ചു. അതിനുശേഷം ഗ്രൂപ്പുകൾ ആയി തിരിഞ്ഞ കുട്ടികൾ സ്പോർട്സ് ഡേ എന്ന പ്രമോ വീഡിയോയ്ക്ക് ആവശ്യമായ ഓഡിയോകളും വീഡിയോകളും ഷൂട്ട് ചെയ്തു. ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ എല്ലാ വിദ്യാർത്ഥികളും ഭക്ഷണത്തിനുശേഷം രണ്ടുമണിക്ക് ഒത്തുചേർന്നു. അതിനുശേഷം കെടെൻ ലൈവ് എന്ന ആപ്പ് ഉപയോഗിച്ച് എങ്ങനെയാണ് വീഡിയോ എഡിറ്റ് ചെയ്യേണ്ടത് എന്ന് അവതരിപ്പിച്ചു. കുട്ടികൾ അവർ ഷൂട്ട് ചെയ്ത വീഡിയോകളും ഓഡിയോകളും ഉപയോഗിച്ചു ഒരു പ്രമോ വീഡിയോ തയ്യാറാക്കി. തുടർന്ന് കുട്ടികൾക്ക് പൂർത്തീകരിക്കാനുള്ള അസൈൻമെന്റുകൾ ഏതെന്ന് പറഞ്ഞു നൽകി. ഓരോ കുട്ടിയുടെയും ക്യാമ്പ് പെർഫോമൻസും അസൈമെന്റ് പൂർത്തീകരണവും വിലയിരുത്തിയാണ് സബ്ജില്ലാതലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഉണ്ടാകുന്നതെന്ന് കുട്ടികളെ അറിയിച്ചു. കുട്ടികൾ ഫീഡ്ബാക്ക് അവതരിപ്പിക്കുകയും കൈറ്റ് മിസ്ട്രസ് റിസോഴ്സ് പേഴ്സിനുള്ള നന്ദി പറഞ്ഞ് നാലുമണിക്ക് ക്യാമ്പ്അവസാനിപ്പിക്കുകയും ചെയ്തു.
ഗാലറി


ലിറ്റിൽ കൈറ്റ്സ് - 2024-27 ലെ കുട്ടികളുടെ ലിസ്റ്റ്
| ക്രമ നമ്പർ | പേര് | അഡ്മിഷൻ നമ്പർ | ജനന തീയ്യതി |
| 1 | AARON EBIN | 7301 | 04-12-2010 |
| 2 | ADHISH KRISHNA P P | 6987 | 25-03-2011 |
| 3 | ALBIN C J | 6960 | 12-07-2011 |
| 4 | ANAND KRISHNA K P | 6964 | 04-11-2010 |
| 5 | ANJALO SATHISH | 7339 | 11-09-2011 |
| 6 | ATHEERTH K.V | 7297 | 03-10-2011 |
| 7 | AVIN JOBY | 7343 | 18-09-2010 |
| 8 | ENZO SHABU AKKARA | 6952 | 05-08-2010 |
| 9 | JAYESH K J | 7309 | 04-08-2010 |
| 10 | LIRIN REEJAN | 7280 | 07-10-2010 |
| 11 | M VAIBHAV JOSHI | 7356 | 31-10-2011 |
| 12 | MAHESWAR V S | 7040 | 03-05-2011 |
| 13 | MILRON MINAL | 6954 | 24-09-2011 |
| 14 | SAARON EBIN | 7300 | 4-12-2010 |
| 15 | SAVIO SONY | 7032 | 01-06-2011 |
| 16 | SHIVA KRISHNA C S | 6953 | 25-10-2011 |
