ജി.എച്ച്.എസ്. ആതവനാട് പരിതി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |

ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ്.
ജി എച്ച് എസ് ആതവനാട് പരിതി സ്കൂളിൽ 2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് നടന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീ കൃഷ്ണൻ എംപി ഉദ്ഘാടനം നിർവഹിച്ചു. റീൽ നിർമ്മാണം പ്രമോ വീഡിയോ നിർമ്മാണം, ഡിഎസ്എൽആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ തുടങ്ങിയ ഭാഗങ്ങ നിങ്ങളിലായിട്ടായിരുന്നു പരിശീലനം. 32 ഓളം കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പ് നയിച്ചത് സ്കൂളിലെ കൈറ്റ് മാസ്റ്റർ ആയ സ്മിത വി യും ജിഎച്ച്എസ്എസ് ആതവനാട് മാട്ടുമ്മൽ സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ രഞ്ജു വി ബി യും ചേർന്നാണ്. ഡിജിറ്റൽ ക്രിയേഷൻ രംഗത്ത് കുട്ടികൾക്ക് കൂടുതൽ വിജ്ഞാനവും വിനോദവും നൽകുന്ന തരത്തിൽ ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. രാവിലെ 10 മണിയോടെ ആരംഭിച്ച ക്ലാസ് വൈകിട്ട് 4 മണിക്കാണ് അവസാനിച്ചത്
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 09-06-2025 | Lalkpza |