കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ദൊപ്പു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

ദൊപ്പു പഠിച്ച പാഠം ( ശുചിത്വം)


ഒരിടത്ത് ദോപ്പു എന്ന പേരുള്ള കുട്ടി ഉണ്ടായിരുന്നു. അവൻ കാണാൻ സുന്ദരനായിരുന്നു. പക്ഷേ വല്ലാത്ത തടിയനും ആയിരുന്നു. കാരണം അവൻ വല്ലാത്ത ഭക്ഷണപ്രിയൻ ആയിരുന്നു. കണ്ണിൽ കണ്ടതെല്ലാം തിന്നു നടക്കും. ഭക്ഷണം കഴിക്കുമ്പോൾ ആകട്ടെ കയ്യും വായും ഒന്നും കഴുകില്ല. കളി കഴിഞ്ഞ പാടെ വന്നു ഭക്ഷണം കഴിക്കും. ശുദ്ധിയായി കയ്യൊക്കെ കഴുകി ഭക്ഷണം കഴിക്കാൻ അവന്റെ അച്ഛനും അമ്മയും എപ്പോഴും അവനെ ശാസിക്കും. പക്ഷേ അതൊന്നും അവൻ അനുസരിക്കില്ല. അങ്ങനെ ഒരു ദിവസം രാത്രി ദൊപ്പു ഉറങ്ങാൻ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതാ ദൊപ്പു ഉറക്കെ കരയാൻ തുടങ്ങി. അവന് കലശലായ വയറുവേദനയും പല്ലുവേദനയും സഹിക്കാൻ വയ്യാത്ത വേദന. അവന്റെ കരച്ചിൽ കൂടി വന്നപ്പോൾ അച്ഛനും അമ്മയും അവനെ എടുത്ത് ആശുപത്രിയിലേക്ക് ഓടി. അവിടെ ചെന്ന് ഡോക്ടർ പരിശോധിച്ച് മരുന്നും ഇൻജെക്ഷനൊക്കെ

കൊടുത്തു കിടത്തി. എന്നിട്ട് ഡോക്ടർ പറഞ്ഞു ശുചിത്വം ഇല്ലാത്തതുകൊണ്ട് വന്ന അസുഖമാണ് ഇത്. കൈയും വായും കഴുകി ഇല്ലെങ്കിൽ നമ്മെ രോഗാണു പിടികൂടും. കൈ കഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ കയ്യിലുള്ള രോഗാണുക്കൾ എല്ലാം ഭക്ഷണത്തിലൂടെ വയറ്റിൽ എത്തും. അത് നമുക്ക് അസുഖങ്ങൾ വരുത്തും. ഭക്ഷണശേഷം വായ  കഴുകി വൃത്തിയാക്കി ഇല്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ വായിൽ ഇരുന്ന് പല്ലുവേദനക്ക്‌ കാരണമാകും. അതുകൊണ്ട് നമ്മൾ എപ്പോഴും ശുചിയായി നടക്കണം,. ഡോക്ടർ പറഞ്ഞു തീർന്നപ്പോൾ ദോപ്പുവിന്  സങ്കടമായി. അച്ഛനുമമ്മയും പറഞ്ഞതുകേട്ട് ശുചിയായി നടന്നിരുന്നുവെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുന്നു. ഇനിയെന്നും ഞാൻ വൃത്തിയായിട്ട് നടക്കും. ശുചി ആയതിനു ശേഷമേ ആഹാരം കഴിക്കൂ എന്ന് അവൻ തീരുമാനിച്ചു. 


ആരോഗ്യമുള്ള ശരീരത്തിന് ശുചിത്വം അത്യാവശ്യമാണ്. 
            Fadhil ameen