2024-25 വർഷത്തെ പ്രവർത്തനങ്ങൾ.

ജൂൺ 21 ലഹരി വിരുദ്ധ വാരാചരണം.

 
ലഹരി വിരുദ്ധ പ്രതിജ്ഞ

പുതുതലമുറയെ ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി അസംപ്ഷൻ ഹൈസ്കൂളിലും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ്  മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂളിൽ നേതൃത്വം നൽകുന്നത് അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി, ഗീതിറോസ് തുടങ്ങിയവരാണ് .

ജൂൺ 26. ലഹരി വിരുദ്ധ പ്രതിജ്ഞ.        

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ മാസം 26 തീയതി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരങ്ങൾ, റാലികൾ,ബോധവൽക്കരണ ക്ലാസുകൾ,തെരുവുനാടകം ,മൈമിംഗ് മുതലായവ സംഘടിപ്പിച്ചു.

രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്.

 
 
മൈമിങ് ഡാൻസ്

അസംപ്ഷൻ ഹൈസ്കൂളിൽ പിടിഎ മീറ്റിങ്ങിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സമൂഹത്തിൽവർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കണമെന്ന് ക്ലാസ് കൈകാര്യം ചെയ്ത മോട്ടിവേറ്റർ നിർദ്ദേശിച്ചു.വിദ്യാർത്ഥികൾ ഒട്ടേറെ പേർ ചതിക്കുഴികളിൽ അകപ്പെടുന്നുണ്ട് .ആയതിനാൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ പെരുമാറ്റവും സൗഹൃദങ്ങളും ഏറെ ശ്രദ്ധിക്കണം.

മൈമിങ് ഡാൻസ്

ഹൈസ്കൂൾ വിദ്യാർത്ഥികളെ ലഹരിയുടെ സ്വാധീനത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ തീം ഡാൻസ് സ്കൂൾ ഗ്രൗണ്ടിൽ അവതരിപ്പിച്ചു.വിദ്യാർത്ഥികൾ പ്രത്യേക വേഷവിധാനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ മറ്റു വിദ്യാർത്ഥികളുടെ മുമ്പിലാണ് ഡാൻസ് അവതരിപ്പിച്ചത്.

ലഹരിക്കെതിരെ മൈമിങ് ഡാൻസ്.. വീഡിയോ കാണാം താഴെ click

https://www.youtube.com/watch?v=Ks_oAq7GTWo

ലഹരി വിരുദ്ധ റാലി.

 
ലഹരി വിരുദ്ധ റാലി

വിദ്യാർഥികളിലും സമൂഹത്തിലും ലഹരിവിരുദ്ധ മനോഭാവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അസംപ്ഷൻ ഹൈസ്കൂളിലെ എൻ സി സി സ്കൗട്ട് ഗൈഡ് ജെ ആർ സി ലഹരി വിരുദ്ധ ക്ലബ്ബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബത്തേരി നഗരത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.റാലിയിൽ വിദ്യാർത്ഥികൾ പ്ലക്കാടുകളും ബാനറുകളും പ്രദർശിപ്പിക്കുകയും ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.

ലഹരിക്കെതിരെ സ്കൂൾ പാർലമെൻറ് സംഘടിപ്പിച്ചു.

 
ലഹരി വിരുദ്ധ പാർലമെന്റ് യോഗം.

വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ അനുഭവം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പാർലമെന്റിന്റെ പ്രത്യേക യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി.സ്കൂൾ ലീഡർ ആൻഡ് മരിയ ബിജു പാർലമെൻറ് യോഗത്തിൽ അധ്യക്ഷയായിരുന്നുയോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തിരിഞ്ഞ് സംവാദം സംഘടിപ്പിച്ചു.വരുന്ന പ്രവർത്തി വർഷത്തിൽ കൂടുതൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുമെന്ന് ഭരണപക്ഷ എംപിമാർ നിർദ്ദേശിച്ചു.വിദ്യാർത്ഥികൾ ലഹരിയുടെ ചതിയിൽപ്പെടുന്നത് വലിയ വിപത്താണെന്നും ഇതിനെതിരെ കൂടുതൽ പ്രചരണം ആവശ്യമാണെന്ന് പ്രതിപക്ഷ എംപിമാർ നിർദ്ദേശിച്ചു.ലഹരി വിരുദ്ധ പാർലമെന്റിന് ലഹരി വിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ ശ്രീ സജി ആൻറണി, ശ്രീമതി ഗീതി റോസ്, സാമൂഹ്യ ശാസ്ത്രം അധ്യാപകർ എന്നിവർ മേൽനോട്ടം വഹിച്ചു.

വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം

ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളാണ് വരക്കേണ്ടത്.പ്രവർത്തനങ്ങൾക്ക് ലഹരി വിരുദ്ധ ക്ലബ്ബ് ഇൻ ചാർജ് ശ്രീ .സജി ആൻറണി നേതൃത്വം നൽകി .

 
ലഹരിക്കെതിരെ ആവേശം"

"ലഹരിക്കെതിരെ ആവേശം " പ്രവർത്തനങ്ങൾ.

ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായി "ലഹരിക്കെതിരെ ആവേശം" എന്ന പേരിൽ ക്ലാസ് തലത്തിൽ മുദ്രാവാക്യം മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ ആവേശത്തോടെ കൂട്ടമായി മുദ്രവാക്യങ്ങൾ മുഴക്കി.മികച്ച രീതിയിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ ക്ലാസ്സിനെ  അഭിനന്ദിച്ചു.

ഷോപ്പുകളിൽ ബോധവൽക്കരണം.

 
ഒപ്പുശേഖരണം

സ്കൂളിൽവിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി  സ്കൂൾ പരിസരത്തുള്ള ഷോപ്പുകളിൽ ലഹരിവിരുദ്ധ പ്രചാരണ പോസ്റ്ററുകൾ പതിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങൾ സഹകരിച്ചു.അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി എന്നിവർ നേതൃത്വം നൽകി.

ജൂലൈ 6.ലഹരിക്കെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു.

വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരിക്കെതിരെ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ ഒപ്പുശേഖരണം സംഘടിപ്പിച്ചു ."ഞാൻ ലഹരിക്കെതിരെ 'എന്ന സന്ദേശം ഉയർത്തുന്ന പ്രത്യേക വൈറ്റ് ബോർഡ് സ്കൂളിന്റെ മുൻപിൽ സ്ഥാപിച്ചു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുംഅതിൽ ഒപ്പുവച്ചു.

 
"ലഹരിക്കെതിരെ ആവേശം" എന്ന പേരിൽ ക്ലാസ് തലത്തിൽ മുദ്രാവാക്യം മത്സരം .