അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി.

ചിത്രരചനാ മത്സരം :ജലഛായം

സ്കൂൾതല കലാമേളയുടെ സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി .ഓഫ് സ്റ്റേജ് രചനാ മത്സരങ്ങളിൽ ചിത്രരചന,പെൻസിൽ ഡ്രോയിങ്,ജലഛായം,കാർട്ടൂൺ രചന തുടങ്ങിയവയും; ഇംഗ്ലീഷ്,ഹിന്ദി,മലയാളം കവിതാരചന,കഥാരചന,ഉപന്യാസം,പ്രസംഗം തുടങ്ങിയവയും നേരത്തെ സംഘടിപ്പിച്ചു. മത്സരപരിപാടിയിൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.വിവിധ മത്സരങ്ങളുടെ വിലയിരുത്തലുകൾക്ക് വ്യത്യസ്തരായ അധ്യാപകർക്ക് ചുമതലുകൾ നൽകി. പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് നേതൃത്വം നൽകി .ആഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കും.നേരത്തെ 'നേരത്തെ 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ നാല് ഹൗസുകൾ ആക്കി തിരിച്ച് അവയെ റിഗാലിയ,മെലോഡിയ , സിംഫണി, ഹാർമോണിയ എന്നീ നാല് പേരുകൾ നൽകി.

റോറോട്ടറി ക്ലബ്ബ് സ്വാതന്ത്രദിന പരിപാടികൾ, സ്കൂളിന് പുരസ്കാരങ്ങൾ.

റോറോട്ടറി ക്ലബ്ബ് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളിൽ ഹൈസ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുരസ്താരങ്ങൾ ലഭിച്ചു.മലയാളം പ്രസംഗം ഒന്നാം സ്ഥാനം അലസാം ഇംഗ്ലീഷ് പ്രസംഗം മത്സരം ഫാത്തിമ സഭരണ്ടാം സ്ഥാനം.


ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു .

ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഖത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത് .പരിപാടിയുടെ ഭാഗമായി ക്ലാസ് തലത്തിൽ ചുമർചിത്ര പതിപ്പ് തയ്യാറാക്കൽ,ഇതിൽ കൃഷി പാട്ടുകൾ ,കൊച്ചു കവിതകൾ ,പഴഞ്ചൊല്ലുകൾ ,ചിത്രങ്ങൾ,കവിതകൾ മുതലായവ തയ്യാറാക്കാം.വിദ്യാർത്ഥികൾ ക്ലാസ്ലത്തിൽ തയ്യാറാക്കുന്ന രചനകൾ ആഗസ്റ്റ് മാസം 21നു മുൻപ് തയ്യാറാക്കി ക്ലാസിൽ പതിപ്പിക്കണം.പിന്നീട് അത് മൂല്യനിർണയത്തിന് വിധേയമാക്കും