ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/പ്രവർത്തനങ്ങൾ

-
ഗാന്ധി സ്മാരക ഹൈസ്കൂൾ 2026-27 പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം - 2026 ജൂൺ 1 ന് പ്രവേശനോത്സവം - പി ടി എ പ്രസിഡന്റ് അഭിലാഷ് പി സ് അധ്യക്ഷനായി.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ അനീഷ് ഹാറൂൺ മുഖ്യ അതിഥി ആയി. ആറാം വാർഡ് മെമ്പർ ശ്രീമതി രേഖ പ്രജോത് ഉദ്ഘാടനം ചെയ്തു . എം .പി.ടി.എ. പ്രസിഡൻറ് സന്ധ്യ പ്രതീഷ്, റിട്ടയേർഡ് അദ്ധ്യാപകൻ കെ . മധു . സ്റ്റാഫ് സെക്രട്ടറി കെ പി പ്രസ്വതി എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപിക ശ്രീമതി ഐ വീന നന്ദി പറഞ്ഞു .കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ വർണ്ണാഭമാക്കി.
പരിസ്ഥിതിദിനാഘോഷം


2026 ജൂൺ 5 ന് പരിസ്ഥിതിദിനം ആഘോഷിച്ചു. Kila ഫാക്കള്റ്റിയും ഭൂമി മിത്ര സ്വാഭാവിക വനസംരക്ഷണ അവാർഡ് ജേതാവുമായ വി കെ ശ്രീധരൻ സർ ഉൽഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രെസ് യു എസ് ജയലക്ഷ്മി സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ ജി അനിൽകുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നൈവ പി എൻ പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾക്കു പറഞ്ഞുകൊടുത്തു. അധ്യാപികയായ ശ്രീമതി ശശികല എ എസ് നന്ദി അറിയിച്ചു.പരിസ്ഥിതിയോടനുബന്ധിച്ചുള്ള കുട്ടികളുടെ കവിത, സ്കിറ്റ്, പ്രസംഗം എന്നിവ പരിസ്ഥിതിദിനാഘോഷത്തെ ശ്രദ്ധേയമാക്കി.

-
മാനേജർ ശ്രീ അനിൽകുമാർ സംസാരിക്കുന്നു
-
പരിസ്ഥിതിദിന പ്രതിജ്ഞ
