ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ഗണിത ക്ലബ്ബ്/2023-24
ജൂലൈ 5-ഗണിത ശാസത്ര ക്ലബ് ഉദ്ഘാടനം ചെയ്തു
ഈ വർഷത്തെ ഗണിതശാസത്ര ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ഹയർ സെക്കണ്ടറി വിഭാഗം ഗണിതാധ്യാപിക ടി.വി ആയിശാബി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
എം മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.റസീന ടീച്ചർ,പി ഹബീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
പൈ മതിപ്പ് ദിനത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.
ഗണിത ക്ലബ്ബിനു കീഴിൽ ജൂലൈ 22 - പൈ മതിപ്പ് ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഗണിതാധ്യാപകരായ എ.പി അലവി മാസ്റ്റർ , യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി. 9A ക്ലാസിലെ ദിയ ആയിശ പൈ മതിപ്പ്ദിന സന്ദേശവും നൽകി.