ശബ്ദസാന്ദ്രമാം നാടിനെ നീ നിശ്ചലമാക്കി
നിശബ്ദ വേട്ടക്കാരനെപ്പോലെ
നീ ഞങ്ങളെ വേട്ടയാടി
അനേകായിരങ്ങൾ പൊലിഞ്ഞു
എങ്കിലും നാം തളർന്നില്ല
പ്രളയത്തിൽ പിടിച്ചു കയറ്റാൻ കടലിന്റെ മക്കൾ
നിന്നിൽ നിന്നും രക്ഷിക്കാനായി
കാവൽ മാലാഖമാർ
ഞങ്ങളെ തളർത്താമെന്നൊട്ടും
നീ കരുതേണ്ട
പ്രതിരോധത്തിൻ കവചം
ജാഗ്രതയോടെ ഞങ്ങളിൽ