എൻ. എച്ച്. എസ്. എസ്. പെർഡാല/അക്ഷരവൃക്ഷം/ സ്ക്കൂൾ ബാഗ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്ക്കൂൾ ബാഗ്
 


അധ്യാപകരാക്കെയൊന്നിച്ചു ചൊല്ലുന്നു
സ്ക്കൂളും തലയിൽ ചുമന്നു നീ പോവണം

വേദന സന്തോഷം ആശ്ചര്യം ആകാംഷയൊക്കെയും
ആഘോഷമാക്കി കഴിഞ്ഞു കൂടുന്നു ഞാൻ
ചൂടുള്ള വാർത്തകൾ ചൂടുള്ള ചർച്ചകൾ
ചൂടുള്ള രംഗങ്ങളാസ്വദിക്കുന്നു ഞാൻ
ചൂടൻ തമാശകൾ പൊള്ളലേൽപ്പിക്കുമ്പോൾ
വാക്കിൻ്റെ ചൂടെത്രയെന്നറിയുന്നു ഞാൻ
ചിന്തകൾ തീർക്കുന്ന ഗർത്തത്തിലേക്കിറ്റു
മണ്ണിട്ടു മൂടി നികത്താൻ ശ്രമിപ്പു ഞാൻ
നാളെകൾക്കെത്ര വേഗമുണ്ടെന്നളക്കുവാൻ
പേന കൊണ്ടാവുമോയെന്നു ചിന്തിപ്പു ഞാൻ....

തലമുടി വൃത്തിയായ് കെട്ടിയൊരുക്കണം
കൂട്ടുകാരികൾക്കൊപ്പമെത്തീടുവാൻ
മാർക്കിൻ കുറവു പരിഹരിച്ചീടുവാൻ
മുടിയുടെ നീളം മതിയാകുമോയെന്തോ ?


Megha Prasad
10 D എന്. എച്ച്. എസ്. പെർഡാല
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 21/ 07/ 2024 >> രചനാവിഭാഗം - കവിത