ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അംഗീകാരങ്ങൾ/2023-24

അംഗീകാരങ്ങൾ- 2023-2024
എസ്.എസ്.എൽ.സി 119 ഫുൾ എ പ്ലസ്സുമായി ജില്ലയിൽ ഒന്നാമത്. തുടർച്ചയായി 100 ശതമാനം വിജയം
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 2022-23 അധ്യായന വർഷം ചരിത്ര നേട്ടവുമായി മുന്നിൽ .385 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളെയും വിജ യിപ്പിച്ചുകൊണ്ട് ആലപ്പുഴ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടുന്ന സ്കൂളുകളിൽ ഒന്നാമതായി എ ത്തി. 119 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 9 വിഷയങ്ങൾക്ക് എപ്ലസ് ലഭിച്ചത് 32 ലധികം കുട്ടികൾക്കാണ് .ചിട്ടയായ പരിശീലനവും കൃത്യമായ ഇടവേളകളിൽ പഠന പുരോഗതി വിലയിരുത്തി കൈത്താങ്ങു വേണ്ട കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകിയും ചോദ്യപേപ്പർ വിശകലനം വിവിധ ക്ലാസ് ടെസ്റ്റ്, യൂണിറ്റ് ടെസ്റ്റ് അടക്കം വിവിധ പ്രവർത്തനങ്ങളാണ് റിസൾട്ട് മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്. വിജയോത്സവം എന്ന പേരിട്ടിരുന്ന പ്രത്യേക പദ്ധ തിയുടെ ഭാഗമായി കുട്ടികൾക്ക് രാത്രികാല പരിശീലനങ്ങളും വൈകുന്നേരം പ്രത്യേക പഠന പരിപാടികളും നടത്തിയിരുന്നു. വൈകുന്നേരം അഞ്ചുമണിക്ക് ശേഷം പ്രത്യേക പരിശീലനത്തിൽ പങ്കെ ടുത്തിരുന്ന കുട്ടികൾക്ക് ആവശ്യമായ ഭക്ഷണവും പി.ടി.എ ഒരുക്കിയിരുന്നു. നിലവിലെ ചേർത്തല ഏ.ഇ.ഒ യും അന്ന് ഹെഡ്മാസ്റ്ററുമായിരുന്ന എ.എസ്സ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നിരുന്നത് . എല്ലാ അധ്യാ പകരുടെയും യോജിച്ച പ്രവർത്തനമാണ് ഈ ഒരു നേട്ടം കൈവരിക്കാൻ സ ഹായിച്ചത്. വിജയികളെ എ.എം. ആരിഫ് എം.പി. മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി. എസ്. അജയകുമാർ മുതലായവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ ദേവി.
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ദേവി എ. എസ് ദേശീയതലത്തിലേക്ക് ക്രിക്കറ്റിലൂടെ വളരുന്ന താരമായി മാറിയിരിക്കുകയാണ്. സ്കൂളിൻറെ മണൽത്തരികളിൽ ബാറ്റും ബോളുമായി നിറഞ്ഞാടി, സ്കൂൾ ക്രിക്കറ്റിലൂടെ 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന വനിത ക്രിക്കറ്റ് ടീമിന്റെ അംഗമായി മാറി. തുടർന്ന് അവിടെ മികവ് തെളിയിച്ചതോടെ 15 വയസിൽ താഴെയുള്ള കേരള വ നിതക്രിക്കറ്റ് ടീമിൻറെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു .ക്രിക്കറ്റ് എന്ന കായിക രൂപത്തെ രക്തത്തിൽ അലിയിച്ച ദേവി, സ്വയം വളരുകയും അതോടൊപ്പം മറ്റുള്ളവർക്ക് പ്രചോദനമായി തീരുകയും ചെയ്ത ഈ കേരള ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ താമസിയാതെ ഇന്ത്യൻ ടീമിൽ എത്തും എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം.
അന്താരാഷ്ട്ര പുസ്തകോത്സവ പുസ്തകാസ്വാദന മത്സരം - നിഹക്ക് ഒന്നാം സ്ഥാനം
വായനയുടെ സർഗാത്മകത യും വായനാനുഭവങ്ങ ളും പങ്കുവെക്കുമ്പോൾ അത് മറ്റുള്ളവർക്ക് പ്ര ചോദനമായി തീരുന്നു. നിഹാ ബെന്നി ഇത്തരത്തിൽ ധാരാളം പുസ്തകങ്ങൾ വായിക്കുകയും അത് യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും മറ്റുള്ളവർക്ക് എ ത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. അതോടൊപ്പം കേരള നിയമസഭ അ ന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ജൂ നിയർ വിഭാഗത്തിൽ പുസ്തക വായന മത്സര ത്തിൽ പങ്കെടുത്തു ഒ ന്നാം സ്ഥാനത്ത് എ ത്തി. ടി.വി സജിത്തിന്റെ ഭൂപി ഇൻ ഇവാനി ഐലൻഡ് എന്ന ബാലസാഹിത്യ നോവലിന്റെ ആസ്വാദനത്തി നാ ണ് ഒന്നാം സ്ഥാനം ല ഭിച്ചത്. കേരള നിയമസഭ സ്പീക്കർ എ. എൻ. ഷംസീറിൽ നിന്ന് അ തിൻറെ സമ്മാനങ്ങൾ നിഹ ഏറ്റുവാങ്ങി.
സംസ്ഥാനതല കലോത്സവത്തിൽ തുടർച്ചയായ വിജയങ്ങളുമായി ഗവൺമെൻറ് ഗേൾസ്
സംസ്ഥാനതല കലോത്സവത്തിൽ തുടർച്ചയായ വിജയങ്ങളുമായി ഗവൺമെൻറ് ഗേൾസ് കുതിക്കുന്നു. നാടകം, ഒപ്പന , സംഘനൃത്തം എന്നീ ഇനങ്ങളിൽ മികവാർന്ന പ്രകടനമാണ് സംസ്ഥാനതല കലോത്സവത്തിന്റെ ഭാഗമായി കൊല്ലത്ത് കാഴ്ച വെച്ചത് . പങ്കെടുത്ത എല്ലാ ഇനങ്ങളിലും 'എ'ഗ്രേഡ് കരസ്ഥമാക്കിയാണ് ശ്രദ്ധയമായ ഈ നേട്ടം കൈവരിച്ചത് ആലപ്പുഴയുടെ ചരിത്രം 'ഒന്ന്' എന്ന പേരിൽ സുനിൽ സാറിന്റെ നേതൃത്വത്തിൽ നാടകവും നൗഷാദ് സാറിന്റെ നേതൃത്വത്തിൽ ഒപ്പനയും വിനീത്, ലൈജു എന്നിവരുടെ നേതൃത്വത്തിൽ സംഘ നൃത്തവും അരങ്ങിലെത്തി. മാസങ്ങൾ നീണ്ട പരിശീലനത്തിനോടുവിലാണ് കുട്ടികൾക്ക് ഈ മികവിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞത്.
തൊഴിൽ പരിശീലന യൂണിറ്റ് "ഇതൾ"
പഠനത്തോടൊപ്പം തൊഴിൽ പരിശീലനത്തിനും അവസരം ഒരുക്കുന്ന തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു തന്ന ഉൽപ്പന്ന വിതരണ കേന്ദ്രമായ 'ഇതൾ' ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി പ്രസാദ് ഉദ്ഘാടനം ചെയ്തു. മിഷ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് തയ്യൽ പരിശീലനവും തുണി സഞ്ചി നിർമ്മാണവുമാണ് ഇപ്പോൾ നടന്നുവരുന്നത്.
യു.എസ്.എസ് പരീക്ഷ ഗവൺമെൻറ് ഗേൾസിന് മികച്ച വിജയം
ചേർത്തല : ഏഴാം ക്ലാസിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് യു.എസ്.എസ് പരീക്ഷ. ദേവിക പി.വി, ആദിത്യ സി.ജി, ശിവാനി.എച്ച് , നിള സുരേഷ്, അവന്തിക എസ്സ് എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥിനികൾ .
സംസഥാന ഗണിതമേള
സംസ്ഥാന ഗണിതശാസ്ത്രമേള മാത്തമാറ്റിക്കൽ ഗെയിംസിൽ A ഗ്രേഡ് നേടി അ ഭിമാനമായി മാറിയ നന്ദന പ്രശാന്ത് .
സംസ്ഥാന മേളയിൽ ഒന്നാം സ്ഥാനം
സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഉൽപ്പന്ന നിർമ്മാണത്തിൽ ചിരട്ട കൊണ്ടുള്ള ഉല്പന്നങ്ങളിൽ ഒന്നാം സ്ഥാനം നേടി അ ഭിമാനമായി മാറിയ -അഞ്ജിത എസ്. കർമ്മ
ശാസ്ത്രരംഗം ജില്ലയിൽ ഒന്നാം സ്ഥാനം
ശാസ്ത്രരംഗത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനത്തിനർഹയായ ആകാംക്ഷ നന്ദന പി
സംസ്ഥാന മിനി ഖോ-ഖോ ഗെയിംസ് ചാമ്പ്യൻഷിപ്പ് ഗവ. ഗേൾസിന് മൂന്നാം സ്ഥാനം
പോത്തൻ കോട് വച്ച് നടന്ന സംസ്ഥാന ഖോ-ഖോ ഗെയിംസ് ചാമ്പ്യൻ ഷിപ്പിൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് സ്കൂൾ ടീം ഖോ-ഖോ മത്സരത്തിനായി സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ മൂന്നാം സ്ഥാനത്ത് എത്തിച്ചേരാൻ കഴിഞ്ഞത് അഭിമാന നേട്ടമായി. കായിക അധ്യാപകനായ പ്രസാദിന്റെ നേതൃത്വത്തിൽ ഖോ-ഖോ പരിശീ ലകരുടെ ചിട്ടയായ പരിശീലനം ആണ് ഈ നേട്ടത്തിലേക്ക് എത്തിച്ചത്.
ചേർത്തല ഉപജില്ല ശാസ്ത്ര മേള ഓവറോൾ കിരീടം ചേർത്തല ഗവ.ഗേൾസിന്
ശാസ്ത്രോത്സവം 2023 -2024 അധ്യായന വർഷം ചേർത്തല ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചേർത്തലയുടെ അഭിമാനമായി മാറി. 26 ഒന്നാം സ്ഥാനങ്ങളും 19 രണ്ടാം സസ്ഥാനങ്ങളും 21 മൂന്നാം സ്ഥാനങ്ങളും കരസ്ഥമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ആകെ 547 പോയിന്റുമായി മറ്റു സ്കൂളുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. 52 എ ഗ്രേഡുകളും 24 ബിഗ്രേഡുകളും 16 സീ ഗ്രേഡുകളും ശാസ്ത്രോത്സവത്തിൽ സ്കൂളിന് ലഭിച്ചു. എല്ലാ ഇനങ്ങളിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയാണ് ഓവ റോൾ കിരീടത്തിലേക്ക് അനായാസം എത്തിച്ചേർന്നത്.പ്രവർത്തിപരിചയ മേള, ഇൻഫർമേഷൻ ടെ ക്നോളജി, ഗണിതമേള സയൻസ് മേള ഇവയി ലെല്ലാം തന്നെ ഒന്നാം സ്ഥാനമാണ് സ്കൂൾ കരസ്ഥമാക്കിയത്. അധ്യാപകരുടെയും പൊതുസമൂ ഹത്തിന്റെയും യോജിച്ച പ്രവർത്തനങ്ങളാണ് വീജ യം കണ്ടത്. ഈ നേട്ടത്തിലേക്ക് എത്തിക്കുന്നതിന് പിന്നിൽ പ്രവർത്തി ച്ച അധ്യാപകരെയും മത്സരങ്ങളിൽ പങ്കെടുത്ത എ ല്ലാ മിടുക്കരായ വിദ്യാ ർത്ഥികളെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും പിടിഎയും സ്കൂൾ ഹെഡ്മാസ്റ്ററും അഭിനന്ദിച്ചു.
ചേർത്തല ഉപജില്ല കലോത്സവം ചാമ്പ്യൻഷിപ്പ് ചേർത്തല ഗവ.ഗേൾസിന്
സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച 130 കുട്ടികൾ നവംബറിൽ SFAHSS അർത്തുങ്കൽ നടന്ന ചേ ർത്തല ഉപജില്ല കലോത്സവത്തിൽ പങ്കെടുത്തു . ഈ മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ചാമ്പ്യൻമാരും ഉപജിലാ ഓവറോൾ റണ്ണർ അപ്പ് ആകുവാൻ കഴിഞ്ഞു.20 23-24 വർഷത്തെ കലോത്സവത്തിന്റെ തയ്യാറെടുപ്പുകൾ ജൂൺ മാസം മുത ൽ തന്നെ ആരംഭിച്ചു സംസ്ഥാനത്ത് ലഭ്യമായ ഏറ്റവും മികച്ച പരിശീലകരെ യാണ് ഗ്രുപ്പ് ഇനങ്ങളുടെ പരിശീലനത്തിനായി നിയോഗിച്ചത് ഒക്ടോബർ മാസത്തിൽ രണ്ടു ദിവസങ്ങളിലായി 4 വേദികളിൽ സ്കൂൾ തല കലോത്സവം നടന്നു .വ്യക്തി ഗത ഗ്രൂപ്പ് ഇനങ്ങളിലായി 75 കുട്ടികൾ 2023 നവംബറിൽ ചേർത്തലയിൽ നടന്ന ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിൽ പ ങ്കെടുത്തു .2024 ജനുവരിയിൽ കൊല്ലത്തു വച്ചു നടന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 27 'കുട്ടികൾ പങ്കെടുക്കുകയും എല്ലാവർക്കും A grade നേടാൻ കഴിയുകയും ചെയ്തു. കഴിഞ്ഞ 10 വർഷങ്ങളിലായി ഒപ്പനയിലും നാടകത്തിലും നേടി ക്കൊണ്ടിരിക്കുന്ന വൻ വിജയം ഈ വർഷവും നിലനിർത്താൻ കഴിഞ്ഞു
സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ മിന്നുന്ന പ്രകടനം
സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ മിന്നുന്ന പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്.ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ചോക്ക് നിർമ്മാണം, പനയോല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, റെക്സിൻ പ്രോഡക്റ്റ്, ബഡിങ് ലയറിങ് ആൻഡ് ഗ്രാഫ്റ്റിംഗ്, എന്നീ അഞ്ച് ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുകയും എല്ലാവരും എ ഗ്രേഡ് നേടുകയും ചെയ്തു.ഇതിൽ ചിരട്ട കൊണ്ടുള്ള ഉൽപ്പന്നത്തിന് അഞ്ചിത എസ് കർമ്മയ്ക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പും സർഗാലയ ആർട്ട് ആൻഡ് ക്രാഫ്റ്റും ചേർന്ന് വടകര ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ഇൻറർനാഷണൽ എക്സിബിഷനിൽ പങ്കെടുക്കുവാൻ ഈ കുട്ടിക്ക് അവസരം ലഭിച്ചു.
ദേശീയ താരങ്ങളാൽ സമ്പന്നമായ സപോർട്സ് ടീം
കലാ കായിക രംഗത്ത് മികച്ചുനിൽക്കുന്ന ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂ ൾ, ഈ വർഷം ദേശീയ തലത്തിൽ അഞ്ച് പേരെയാണ് സംഭാവന നൽകിയത്. വോളിബോളിലും കബഡിയിലും ഹോക്കിയിലും ക്രിക്കറ്റിലും മികച്ച ധാരാളം താരങ്ങളെ സ്കൂൾ സംഭാവന ചെയ്തു. 2023- 24 അധ്യ യന വർഷം 5 ദേശീയ താ രങ്ങൾ ഗേൾസ് സ്കൂളിന്റെ മണ്ണിൽ നിന്ന് വളർന്നുവന്ന് ദേശീയ ടീമിൽ ഇടം നേടി. ശിവാനി .എ, നിരഞ്ജന K.C . നിരുപമ രതീഷ്, രഞ്ജന , ദേവി . A.S എന്നിവർ ദേശീയ താരങ്ങളായി ' സ്കൂളിൻറെ വളർച്ചയോടൊപ്പം സ്വയം വളർച്ച യിലും നാടിനെ മറുനാട്ടിൽ അറിയിക്കുന്ന , അഭിമാനതാരങ്ങളായി.
ഇംഗ്ലീഷ് റോൾപ്ലേ സംസ്ഥാനതല ജേതാക്കൾ
തിരുവനന്തപുരം: NCERT യുടെ ആഭിമുഖ്യത്തിൽ ഒൻപതാം ക്ലാസുകാർക്കായി നടത്തുന്ന നാഷണൽ ലെവൽ റോൾ പ്ലെ കോമ്പറ്റിഷനിൽ തുടർച്ചയായി രണ്ടാം തവണയും ഗേൾസിലെ മിടുക്കികുട്ടികൾ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചു ഈ വർഷവും സംസ്ഥാന തലത്തിൽ മികച്ച മുന്നേറ്റെം നടത്തി. തുടർച്ചയായി മൂന്നാമത്തെ തവണ ഈ കോംപറ്റീഷനിൽ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്തുതന്നെ ഇത്തരത്തിൽ ഒരു സ്കൂൾ ആദ്യമാണ്.ദേവനന്ദന, റാഹേൽ , ദേവപ്രിയ, കല്യാണി, അഭിരാമി എന്നീ മിടുക്കികൾ ആണ് ഇത്തവണ നമ്മുടെ സ്കൂളിനെ സംസ്ഥാന തലത്തിൽ പ്രതിനിധീകരിച്ചത്. ഇവർക്ക് എല്ലാവിധ പരീശീലനവും നൽകിയത് സ്കൂളിലെ ഇംഗ്ലീഷ് അ ദ്ധ്യാപകർ ആണ്
കാർഷിക ഉത്സവം -പുരസ്കാര നിറവിൽ ഗേൾസ് സ്ക്കൂൾ
കലവൂർ: ഗാന്ധിസ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആ ലപ്പുഴ ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി അഗ്രി ഫെസ്റ്റ് എന്ന പേരിൽ കാർഷിക മത്സരം സംഘടിപ്പിച്ചു. നമ്മുടെ സ്കൂളിൽ നിന്ന് 52 കുട്ടികൾ പങ്കെടുത്തു. ആലപ്പുഴ ജില്ലയിലെ മികച്ച സ്കൂൾ എന്ന ബഹുമതിയും , മികച്ച മെൻ്റർ എന്ന ബഹുമതി വി. രാജു സാറിനും ലഭിച്ചു. വിജയികൾക്ക് കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. മികച്ച അടുക്കള തോട്ടം , മികച്ച റിപ്പോർട്ടർ , എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
ചേർത്തലയിലെ ബെസ്റ്റ് പ്ലാറ്റൂൺ യൂണിറ്റ് - ഗവൺമെൻറ് ഗേൾസ്
ചേർത്തല: ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമാനമായി കുട്ടികളുടെ വ്യക്തിത്വ വികാസത്തിലും അച്ചടക്ക പരിശീലനത്തിലും നേതൃത്വ ശേഷി വളർത്തുന്നതിലുമെല്ലാം മാതൃകാ പരമായി പ്രവർത്തിച്ചു വരികയാണ് സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ട്. സ്ക്കൂൾ പ്രവേശനോത്സവ പങ്കാളിത്തം, വായനാദിന അക്ഷര സുരക്ഷ പദ്ധതി, ലഹരി വിരുദ്ധ പ്രത്യേക പരിപാടി, വിവിധ വ്യക്തിത്വ വികസന ക്ലാസുകൾ, ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ, അക്ഷരവനം പദ്ധതി, റവന്യൂ ജില്ലാ കലോത്സവത്തിലെ ചുമതല എന്നിവ ഫലപ്രദമായി നിർവഹിച്ചു. അതിന് പുറമേ സുംബാ നൃത്ത പരിശീലനം, സ്ക്കൂൾ ശുചിത്വ പരിപാലനം കണക്കാക്കി ശനിയാഴ്ചകളിൽ ക്യാംപസ് ക്ലീൻ ചെയ്യ ൽ , ഓണം ക്യാമ്പ് തുടങ്ങിയ പ്രവർത്ത നങ്ങളും നടത്തി വരുന്നു .കൂടാതെ ആലപ്പുഴ ജി ല്ലാതലത്തിൽ നടന്ന ക്യാ മ്പിൽ 6 കേ ഡറ്റുകളെ പ ങ്കെടുപ്പിച്ചു. ആലപ്പുഴ ജി ല്ലയിൽ ഒട്ടേ റെ കേഡറ്റു കൾ അണി നിരന്ന ക്യാ മ്പ് ഉദ്ഘാ ടന സമ്മേള നത്തിൽ അവ താരക ആയത് യൂണിറ്റിലെ കേഡറ്റ് കുമാരി ദേവനന്ദ എസ് ആയിരുന്നു. ഈ വർഷത്തെ പാസിംഗ് പരേഡിൽ 42 സീനിയർ കേഡറ്റുകൾ പങ്കെടുത്ത് സ്കൂളിന് ബെസ്റ്റ് പ്ലറ്റൂൺ അവാർഡ് ലഭിച്ചു. .കൂടാതെ കുമാരി ദേവനന്ദ എസ് ബെസ്റ്റ് സെക്കൻഡ് കമാൻഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.