ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
LITTLE KITE BATCH WITH ID CARD

ഫ്രീഡം ഫസ്റ്റ് 2023

2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി

പെരിങ്ങോം ഗവ.ഹയർസെക്കന്ഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിമുഖ്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ആഗസ് 10മുതൽ 14 വരെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, സെമിനാർ, ഐടി കോർണർ എന്നിവ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറിനുള്ള പ്രത്യേകതകളും അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചും SITC പി.സതീശൻ മാസ്ററർ വിശദീകരിച്ചു. ഐടി കോർണർ പ്രദർശനത്തിൽ റോബോട്ടിക്സിന്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾ ആര്ഡി‍നോ എക്സിബിഷൻ നടത്തി.

യുപി, ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികൾ പല സമയങ്ങളിലായി ഐ.ടി കോർണർ സന്ദർശിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു.

ലിറ്റിൽകൈറ്റ് മിസ്ട്രസ്സ് സീമ വി,അധ്യാപകരായ ആൻസി ജെ ഷോൺ,യുഗേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. 13104-ലിറ്റിൽകൈറ്റ്സ്