{{Yearframes/Pages}}

ജ‍ൂൺ 5

പരിസ്ഥിതി ദിനം

ജി.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിലെ കുട്ടികൾക്ക് പരിസ്ഥിതിയിൽ നിന്നുള്ള നേരിട്ടുള്ള പഠനമായിരുന്നു  ഉച്ചയ്ക്ക് ശേഷം നെല്ലിക്കുന്ന് കടപ്പുറത്ത് ഉണ്ടായിരുന്നത്. കടപ്പുറത്ത് അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്ത് നഗരസഭയുടെ എൻ.സി എഫിൽ നിക്ഷേപിച്ചു. ഗ്ലൗസിട്ട് നൂറോളം കുട്ടികളാണ് സ്വമേധയാ രംഗത്തിറങ്ങിയത്. നഗരസഭാംഗം  കെ. അജിത്ത് കുമാർ മത്സ്യതൊഴിലാളികൾ ഉപയോഗിക്കുന്ന  വലയിൽ കുടുങ്ങുന്ന ചവറുകൾ, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ എന്നിവ ഉണ്ടാക്കുന്ന മാലിന്യ പ്രശ്നങ്ങളെ കുറിച്ച് അറിവ് നൽകി.പി ടി എ പ്രസിഡന്റ് റാഷിദ് പൂരണം, എച്ച് എം പി. സവിത ടീച്ചർ, വിദ്യാഭ്യാസ സ്ററാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. രജനി , കൗൺസിലർമാരായ  വീണ അരുൺ ഷെട്ടി ,എം. ഉമ,അധ്യാപകർ , അനധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകിയ ഗംഭീര അനുഭവമായിരുന്നു കുട്ടികൾക്ക് ലഭ്യമായത്.

പരിസ്ഥിതി ദിനത്തിൽ സോഷ്യൽ സയൻസ്,ഇക്കോ,ജെ,ആ‍ർ,സി ക്ലബ്ബ‍ുകൾ സംയ‍ുക്തമായി നെല്ലിക്ക‍ുന്ന് കടപ്പ‍ുറം ശ‍ുചീകരിച്ച‍ു. വാർഡ് കൗൺസിലർ കെ.അജിത് ക‍ുമാരൻ ഉദ്‍ഘാടനം ചെയ്ത‍ു.കാസർഗോഡ് ഗ്രേഡ് എക്സൈസ് ഇൻസ്‍പെക്ടർ ജോസഫ് ജീര മ‍ുഖ്യാതിഥിയായിര‍ുന്ന‍ു.