ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 അധ്യയന വർഷത്തിൽ JRCയുടെ ആഭിമുഖ്യത്തിൽ ജൂലൈ 3 നു പ്രഭാത ഭക്ഷണ പരിപാടി പ്രധാനാധ്യാപിക സിന്ധുദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആ പരിപാടി ഇന്നും നല്ലരീതിയിൽ തന്നെ തുടരുന്നു. ഇതിലൂടെ പല കുട്ടികളുടെയും വിശപ്പകറ്റാനും അതിലൂടെ ഭക്ഷണം കൊണ്ടുവരുന്ന കുട്ടികളിൽ ദയ,ദാനശീലം,മാനുഷിക നന്മകൾ  എന്നിവ വളർത്തിയെടുക്കാനും കഴിയുന്നു. കുട്ടികളെ 4 പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപ്പിനും ഓരോ ദിവസം സ്കൂളിന്റെ ഡിസിപ്ലിൻ ഡ്യൂട്ടി നൽകിക്കൊണ്ട് ജൂലൈ 4നു രണ്ടാമത്തെ പദ്ധതിയ്ക്ക് തുടക്കംകുറിച്ചു. കിടപ്പുരോഗികളെ ശുശ്രൂഷിച്ചുകൊണ്ടും ഗവണ്മെന്റ് ആശുപത്രി വിതുരയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം നൽകിക്കൊണ്ടും കുട്ടികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജൂലൈ 19 നു SP കണ്ണൻ സാറുടെ നേതൃത്വത്തിൽ സൈബർ ബോധവത്കരണ ക്ലാസ് നടത്തി.

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോട് അനുബന്ധിച്ചു വിവിധങ്ങളായ പരിപാടികൾ JRC യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. JRC കുട്ടികളാണ് അന്നേ ദിവസത്തെ അസംബ്ലി സംഘടിപ്പിച്ചത്. പ്രത്യേക പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ആരംഭിച്ച പരിപാടിയിൽ ശേഷം കുട്ടികളുടെ കലാപരിപാടികളും ലോകമഹായുദ്ധത്തിനെ കുറിച്ചുള്ള ഡോക്യുമെന്ററി വിഡിയോയും പ്രദർശിപ്പിച്ചു. HM, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി, തുടങ്ങിയവർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തികൊണ്ടാണ് പരിപാടി സമാപിച്ചത്. അത് എല്ലാവർക്കും വ്യത്യസ്തത അനുഭവം ആയിരുന്നു.