കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/NSS

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


നാഷണൽ സർവീസ് സ്‌കീം

എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർഥികൾ ഞാറു നടുന്നു
തീരദേശത്ത് എൻ.എസ്.എസ് വോളണ്ടിയർമാർ മരം നടുന്നു

ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്നും കുട്ടികളും, ആകെ കുട്ടികൾക്കാണ് എൻ.എസ്.എസ് ൽ ചേരാനുള്ള അവസരം ഉണ്ടാവുക. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ കൈവരിക്കുന്നു.

പ്രോഗ്രാം ഓഫീസേഴ്സ്

ക്യാമ്പുകൾ

പ്രധാന പ്രൊജെക്ടുകൾ

പുരസ്‌കാരങ്ങൾ

  • 2013 ഒക്ടോ. കെ.ആർ സ്വാബിറിന് ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചു.
  • 2014 ഒക്ടോ. ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ്പ്രൊജക്റ്റ്,യൂനിറ്റ് അവാർഡ് ലഭിച്ചു
  • 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് യൂനിറ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
  • 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
  • 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് വളണ്ടിയർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
  • 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് യൂനിറ്റിനുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
  • 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
  • 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് വളണ്ടിയർക്കുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.

പ്രവർത്തനങ്ങൾ 2022-23

പങ്കാളിത്ത ഗ്രാമമായ മുഖദാർ കുത്തുകല്ല് പ്രദേശങ്ങളിലാണ് എൻ.എസ്.എസ് ന്റെ സാമൂഹിക പ്രവർത്തനങ്ങൾ പ്രധാനമായും നടപ്പിൽ വരുത്തുന്നത്.

നടപ്പിലാക്കിയ ചില പ്രധാന പരിപാടികൾ

അംഗൻവാടി പുനരുദ്ധാരണം
പൈപ്പ് കമ്പോസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കൽ
കോവിഡ് മുക്ത രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്
  • വീട്ടിലൊരു പച്ചക്കറിത്തോട്ടം
  • അടുക്കള മാലിന്യം നമുക്കൊരു സമ്പത്ത്: 80 വീടുകളിൽ പൈപ്പ് കമ്പോസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കൽ
  • സൗജന്യ മെഡിക്കൽ ക്യാമ്പ്
  • യുദ്ധവിരുദ്ധ ഫിലിം ഫെസ്റ്റിവൽ
  • ലഹരിവിരുദ്ധ ക്യാമ്പയിൻ
  • അംഗൻവാടി പുനരുദ്ധാരണം
  • കുട്ടികളുടെ ഫിലിം ഫെസ്റ്റിവൽ
  • നല്ല കുട്ടികൾ നല്ല വെള്ളം - ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി
  • സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം
  • മെഡിക്കൽ എമർജൻസി ട്രെയിനിങ് പ്രോഗ്രാം
  • അഗതിമന്ദിര സന്ദർശനം
  • പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ: ഡ്രസ്സ് കളക്ഷൻ, ലോഷൻ നിർമാണവും വിതരണവും, വീടുകൾ വൃത്തിയാക്കൽ
  • കോവിഡ് ബ്രെക് ദി ചെയിൻ ഡയറി വിതരണം
  • മാസ്ക് നിർമ്മാണം, വിതരണം
  • ഭക്ഷണ കിറ്റ് വിതരണം
  • കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ക്യാമ്പ്
  • കോവിഡ് മുക്ത രോഗികൾക്ക് സൗജന്യ ആയുർവേദ പരിശോധനയും മരുന്ന് വിതരണവും
  • കോവിഡ് മുക്ത രോഗികൾക്ക് സാന്ത്വനം സൗജന്യ ക്ലിനിക്ക് - ബി.പി, ഷുഗർ, ബി.എം.ഐ പരിശോധന
  • കുട്ടികൾക്കുള്ള വിവിധ വ്യക്തിത്വ വികസന, നേതൃ പരിശീലന ക്ലാസ്സുകൾ

അഭിമുഖം

അഭിമുഖം

76 ആം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യപ്പുലരിക്ക് സാക്ഷ്യം വഹിച്ച വ്യക്തികളുമായി എൻഎസ്എസ് വളണ്ടിയേഴ്സ് നടത്തുന്ന അഭിമുഖം.

സ്‌കൂളിന് സമീപത്തു താമസിക്കുന്ന കുട്ടീബി താത്ത, കാദീശാബി താത്ത എന്നീ രണ്ടു പേരുമായുള്ള അഭിമുഖം. 1958 ൽ സ്ഥാപിതമായ സ്‌കൂളിന്റെ പൂർവകാല ചരിത്രവും ഇവർ ഓർമ്മിപ്പിച്ചു.

സമ്പാദ്യവും നിക്ഷേപവും' ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

'സമ്പാദ്യവും നിക്ഷേപവും' ബോധവത്കരണ ക്ലാസ്സ്

ഹയർ സെക്കന്ററി വൊക്കേഷണൽ വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി നാഷണൽ സർവീസ് സ്‌കീം 'സമ്പാദ്യവും നിക്ഷേപവും' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സാമ്പത്തിക വിദഗ്ദൻ ശ്രീ കെ.വി ശംസുദ്ധീൻ ആണ് പരിപാടി അവതരിപ്പിച്ചത്. നല്ല സാമ്പത്തിക ശീലങ്ങളെ കുറിച്ചും, വിവിധ സമ്പാദ്യ മാർഗങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. മാനേജ്‌മെന്റ് പ്രതിനിധി ബി.വി ജാഫർ അദ്ധ്യക്ഷ വഹിച്ചു. പ്രിൻസിപ്പാൾ ശ്രീദേവി ടീച്ചർ സ്വാഗതം പറഞ്ഞു, കെ.ആർ സ്വാബിർ, മിശ്നാ ഷെറിൻ, നജ്മുൽ ഹുദാ എന്നിവർ സംസാരിച്ചു.

സ്‌മൃതി @ 75 എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ്

ക്യാമ്പ് ഉദ്‌ഘാടനം വി.എച്ച്.എസ്.ഇ അസിസ്റ്റൻഡ് ഡയറക്ടർ എം.ഉബൈദുല്ല നിരവര്ഹിക്കുന്നു.

സ്‌മൃതി @ 75 എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ സ്‌മൃതി @ 75 എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. 2022 ആഗസ്ത് 12 മുതൽ 18 വരെയാണ് ക്യാമ്പ് നടന്നത്. സാമൂഹ്യ സേവനത്തിലൂടെ വ്യകതിത്വ വികസനം എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാനുതകുന്ന തരത്തിലുള്ള വിവിധ ക്ളാസുകൾ, സ്‌മൃതി പഥങ്ങളിലൂടെ – അഭിമുഖം, വിമുക്തി - ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ, സജ്ജം - എമർജൻസി റെസ്പോൺസ് കപ്പാസിറ്റി ബിൽഡിങ് , പച്ചക്കറിത്തോട്ട നിർമാണം, സ്വച്‌ഛം അമൃതം - പുഴയോര ശുചീകരണം, അടുത്തറിയാൻ - പാലിയേറ്റീവ് കെയർ പ്രോഗ്രാം , സ്പർശം - എം.വി.ആർ കാൻസർ സെന്റർ സന്ദർശനം, മിതം - ഊർജ്ജ സാക്ഷരതാ പ്രചാരണ പരിപാടി, ഹരിതം - പച്ചക്കറിത്തോട്ടം നിർമാണ പദ്ധതി, സമജീവനം - സ്ത്രീ ശാക്തീകരണ പരിപാടികൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് ഈ ക്യാംപിൽ നടപ്പിൽ വരുത്തിയത് പ്രിൻസിപ്പാൾ പി.എം ശ്രീദേവി ടീച്ചർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ തസ്‌നീം റഹ്‌മാൻ, മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിനി.എ, പി.ടി.എ പ്രസിഡന്റ് എ.ടി നാസർ, വോളണ്ടിയർ സെക്രട്ടറി നഹ എന്നിവർ വിവിധ പ്രൊജെക്ടുകൾക്ക് നേതൃത്വം നൽകി.

സൗജന്യ മെഡിക്കൽ ക്യാമ്പ്

സൗജന്യ മെഡിക്കൽ ക്യാമ്പ്

കാലിക്കറ്റ് ഗേൾസ് ഹയർസെക്കന്ററി വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്‌കീമും, ആസ്റ്റർ മിംസും സംയുക്തമായി മുഖദാർ എം.എസ്.എസ് ഹെൽത്ത് സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. പ്രദേശത്തെ 100 ലധികം പേർക്ക് ഈ മെഡിക്കൽ ക്യാമ്പ് ഉപകാരപ്രദമായി.

പാലിയേറ്റിവ് കെയർ പരിചരണം

NSS ദിനാചരണത്തിന് ഭാഗമായി കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറിയും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സംയുക്തമായി നിരാലംബരായ രോഗികളുടെ ഗൃഹസന്ദർശനം നടത്തി. കുട്ടികളിൽ സഹജീവിസ്നേഹവും അനുകമ്പയും വളർത്തുവാനും രോഗശയ്യയിൽ ആയവരെ എങ്ങനെ ശുശ്രൂഷിക്കാൻ എന്നുമുള്ള ലക്ഷ്യം മുൻനിർത്തിയായിരുന്നു ഗൃഹസന്ദർശനം. പലവിധ ജീവിത സാഹചര്യങ്ങളാൽ ആശുപത്രിയിലേക്ക് പോവാൻ പറ്റാത്ത കിടപ്പുരോഗികൾക്ക് ഈ സന്ദർശനം ആശ്വാസമേകി.

ലഹരിവിരുദ്ധ റാലിയും സമ്മേളനവും

ലഹരിവിരുദ്ധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു.

കോഴിക്കോട് ബീച്ച്: കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ ദ്വിദിന ക്യാമ്പ് ബോധനനത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ലഹരിവിരുദ്ധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ബെഞ്ചമിൻ റാലിയും പൊതു സമ്മേളനവും ഉദ്‌ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ജലാലുദ്ധീൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പാൾ ശ്രീദേവി പി.എം സ്വാഗതവും വാർഡ് കൗൺസിലർ എസ്.കെ അബൂബക്കർ അധ്യക്ഷതയും വഹിച്ചു. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ തസ്‌നീം റഹ്‌മാൻ പരിപാടികൾക്ക് നേതൃത്വം നൽകി. പി.ടി എ പ്രസിഡന്റ് എ.ടി നാസർ, പി.ടി.എ അംഗം ഇസ്ഹാഖ്, അധ്യാപകരായ മിനി എ. സീന ടി.വി, സ്വാബിർ കെ.ആർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന തെരുവ് നാടകം അവതരിപ്പിച്ചു.

'സ്വച്‌ഛം അമൃതം' കല്ലായി പുഴയോരം ശുചീകരിച്ചു.

'സ്വച്‌ഛം അമൃതം' കല്ലായി പുഴയോരം ശുചീകരിച്ചു.

കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കന്ററി നാഷണൽ സർവീസ് വിഭാഗം വോളണ്ടിയർമാർ കല്ലായി പാലത്തിനു താഴെയുള്ള പുഴയോരം ശുചീകരിച്ചു. 'സ്വച്‌ഛം അമൃതം' എന്ന ഈ പദ്ധതി എഴുത്തുകാരി സുമ പള്ളിപ്പുറം ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ടി നാസർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ തസ്‌നീം റഹ്‌മാൻ, അധ്യാപകരായ ലത പി.സി, സീന ടി,വി എന്നിവർ നേതൃത്വം നൽകി.

ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.

ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.

ലോക മാനസികാരോഗ്യ ദിനത്തിൽ എൻ എസ് എസ് വളണ്ടിയേഴ്സ് കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്റർ സന്ദർശിച്ചു. മാനസികാരോഗ്യത്തിന്റെ അവബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി റാലി സംഘടിപ്പിച്ചു. പ്രശസ്ത സംഗീതജ്ഞൻ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി റാലി ഉദ്ഘാടനം ചെയ്തു. റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികൾക്കായി എൻഎസ്എസ് വളണ്ടിയേഴ്സ് ചന്ദനത്തിരി നിർമ്മാണവും പഠിപ്പിച്ചു. ഹോസ്പിറ്റലിലെ ഡോക്ടർമാരും സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. പ്രോഗ്രാമിനോടനുബന്ധിച്ച് 25 ലധികം ലഹരിവിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ നിർമിച്ചു.

ഫിനോയിൽ നിർമ്മാണം

ഫിനോയിൽ നിർമ്മാണം

കുട്ടികളുടെ തൊഴിൽ നൈപുണിവികസനം ലക്ഷ്യം വെച്ചുകൊണ്ട് ഫിനോയിൽ നിർമ്മാണം പരിശീലിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച ഫിനോയിൽ ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ ബീച്ച്, കോഴിക്കോട്, പബ്ലിക് ഹെൽത്ത് സെന്റർ പള്ളിക്കണ്ടി എന്നിവിടങ്ങളിലേക്കായി കൈമാറി. കാലിക്കറ്റ്‌ ഗേൾസ് വൊക്കേഷണൽ  ഹയർ  സെക്കന്ററി NSS വോളന്റീർസ് നിർമിച്ച ഫിനോൾ Govt. General hospital, calicut Beach ലെ സുപ്രണ്ട് Dr. Sachin Babu സാർന്  കൈമാറുന്നു

സാന്ത്വനം പാലിയേറ്റിവ് കെയർ പരിശീലനം

പാലിയേറ്റിവ് കെയർ പരിശീലനം

കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം നടത്തിവരുന്ന 'സാന്ത്വനം' പദ്ധതിയുടെ ഭാഗമായി 2022 നവംബർ 11,12,13(വെള്ളി, ശനി, ഞായർ) തീയതികളിലായി പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർ ട്രെയിനിങ് സംഘടിപ്പിച്ചു. പാലിയേറ്റീവ് കെയർ എന്ത്? എങ്ങിനെ? എപ്പോൾ?, രോഗികൾക്ക് കൊടുക്കേണ്ട മാനസിക സാമൂഹിക പിന്തുണകൾ, ഹോം കെയർ,സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ, നഴ്സിംഗ്, കമ്മ്യൂണിക്കേഷൻ,എന്നീ വ്യത്യസ്ത വിഷയങ്ങളിലായി കുട്ടികൾക്ക് പരിശീലനം ലഭിച്ചു. വരുംകാലങ്ങളിൽ പാലിയേറ്റീവ് വളണ്ടിയേഴ്സ് ആകുവാനും സാമൂഹിക സേവനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും രോഗി പരിപാലനത്തിന് മുൻനിരയിലേക്ക് വരുവാനും ഉതകുന്ന തരത്തിൽ ആയിരുന്നു ഈ മൂന്നു ദിവസത്തെ ക്യാമ്പ് എന്നത് ഏറെ അഭിമാനകരമാണ്.